ജില്ലയില്‍ കൂടുതൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങി

കോട്ടയം: കോവിഡ്​ നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ . കോവിഡ്​ വ്യാപനത്തിനുമുമ്പ്​​ ജില്ലയില്‍ 1050 സ്വകാര്യ ബസുകളാണ് സര്‍വിസ് നടത്തിയിരുന്നത്. ഇവയിൽ 800 ബസുകളാണ്​ ഓടിത്തുടങ്ങിയത്​. എന്നാൽ, പല ബസുകളും ജീവനക്കാരുടെ എണ്ണം കുറച്ചിട്ടുണ്ട്​. ഡ്രൈവറും കണ്ടക്​ടറും മാത്രമാണ്​ മിക്ക ബസുകളിലും. വരുമാനം കുറവായതിനാൽ ക്ലീനറെ തൽക്കാലത്തേക്ക്​ ഒഴിവാക്കിയിരിക്കുകയാണ്​. സ്വകാര്യ ബസുകളിൽ യാത്രചെയ്യുന്ന യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടു​​​ണ്ടെങ്കിലും സാധാരണ നിലയിലായിട്ടില്ല. രാവിലെയും വൈകീട്ടും മാത്രമാണ്​ ബസുകളിൽ അത്യാവശ്യം ആളുകയറുന്നത്​. മറ്റ്​ സമയങ്ങളിലെല്ലാം കാലിയായാണ്​ ഓടുന്നത്​. കോട്ടയം താലൂക്കിൽ ഭൂരിഭാഗം റൂട്ടുകളിലും ബസുകൾ ഓടിത്തുടങ്ങിയെങ്കിലും യാത്രക്കാർ കുറവുള്ള റൂട്ടുകൾ ഒഴിവാക്കിയിരിക്കുകയാണ്​. യാത്രക്കാർ വരുന്ന മുറക്ക്​ സർവിസ്​ തുടങ്ങാനാണ്​ തീരുമാനം. 700-800 വരെ യാത്രക്കാർ കയറിയിരുന്നിടത്ത്​ ഇപ്പോൾ 300-400 യാത്രക്കാരെ ബസുകളിൽ കയറുന്നുള്ളൂ. വൈക്കം മേഖലയിലും കാര്യമായ സർവിസ്​ തുടങ്ങിയിട്ടില്ല. കൂടുതൽ ബസുകൾ നിരത്തിലിറങ്ങിയെങ്കിലും യാത്രക്കാർ വർധിക്ക​ാതെ കാര്യമില്ലെന്നാണ്​ ബസ്​ ഉടമകളുടെ അഭിപ്രായം. നിലവിലുള്ള വരുമാനം കൂടുതൽപേർക്ക്​ വിഭജിച്ചുപോവുകയാണ്​ ഇപ്പോൾ. ഇതിനിടയിൽ ഡീസൽ വില 13 രൂപ കൂടി. കെ.എസ്​.ആർ.ടി.സിക്ക്​ 15യാത്രക്കാരെ നിർത്തി​ക്കൊണ്ടുപോകാൻ അനുമതി നൽകിയതോടെ സ്വകാര്യ ബസുകളും ഇത്തരത്തിൽ യാത്രക്കാരെ നിർത്തി യാത്ര ചെയ്യുന്നുണ്ട്​. എന്നാൽ, പുതുതായി ഓടിത്തുടങ്ങിയ ബസുകൾക്ക്​ മിക്കതിനും ടയർ പൊട്ടുന്ന പ്രശ്​നം വ്യാപകമാണ്​. ഏറെക്കാലം നിർത്തിയിട്ടതിനാൽ ടയർ കേടുവന്നിട്ടുണ്ട്​. ഓടിത്തുടങ്ങിയാൽ മാത്രമേ ഈ പ്രശ്​നം അറിയാനാകൂ. ഇനിയും 200 ലേറെ ബസുകൾ ഓടിത്തുടങ്ങാനുണ്ട്​. ഒന്നേകാൽ ലക്ഷത്തിനടുത്ത്​ ചെലവാക്കിയാലേ കയറ്റിയിട്ട ഒരു ബസ്​ നിരത്തിലിറക്കാനാവൂ. ഇൻഷുറൻസ്​ കാലാവധി തീർന്നവക്ക്​ അത്​ പുതുക്കണം. അതിന്​ 70,000 രൂപ വരും. രണ്ട്​ ബാറ്ററി മാറ്റുന്നതോടെ 25,000 രൂപ പോയിക്കിട്ടും. ടയര്‍, എന്‍ജി​ൻെറ വിവിധ ഭാഗങ്ങളില്‍ ഉപയോഗിക്കുന്ന റബര്‍ ബുഷുകള്‍ എന്നിവ ഉറഞ്ഞുനശിച്ചു. സീറ്റുകളിൽ പൂപ്പല്‍ ബാധിച്ചു. ഇവയെല്ലാം മാറ്റി പെയ്​ൻറ്​ ചെയ്ത്​ സര്‍വിസ് നടത്തിയാല്‍ മാത്രമേ പുറത്തിറക്കാനാകൂ. നികുതി, ക്ഷേമനിധി, ജി.പി.എസ്. എന്നിവക്കായി പണം മുടക്കണം. ത്രൈമാസ നികുതി പകുതിയായി കുറച്ചെങ്കിലും കുറഞ്ഞത് ഒരു ബസിനു 15,000 രൂപ വേണ്ടിവരും. ക്ഷേമനിധിയിലേക്കു 4500 രൂപയും ജി.പി.എസ് ഘടിപ്പിക്കുന്നതിന്​ 10,000 രൂപയും ആവശ്യമാണ്. പെര്‍മിറ്റ് പുതുക്കുന്നത്, ടെസ്​റ്റിങ് ഉള്‍പ്പെടെ പണച്ചെലവ് വേറെയും. സ്​കൂളുകളും കോളജുകളും സജീവമാകുന്നതോടെ ബസ്​ വ്യവസായത്തി​ൻെറ പ്രതിസന്ധി മാറുമെന്ന്​ പ്രതീക്ഷയിലാണ്​ ബസുടമകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.