എം.ജി സർവകലാശാല

ബി.എഡ് പ്രവേശനം: സപ്ലിമൻെററി അലോട്ട്‌മൻെറിന് അപേക്ഷിക്കാം കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലക്ക്​ കീഴിലെ എയ്ഡഡ്/സ്വാശ്രയ ടീച്ചേഴ്‌സ് ട്രെയിനിങ്​ കോളജുകളിൽ ഏകജാലകം വഴി ബി.എഡ് പ്രോഗ്രാം പ്രവേശനത്തിനുള്ള സപ്ലിമൻെററി അലോട്ട്‌മൻെറിന് ബുധനാഴ്​ച (ഡിസംബർ 30) മുതൽ ജനുവരി ഒന്നുവരെ പുതുതായി ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ നൽകാത്തവർക്കും മുൻ അലോട്ട്‌മൻെറുകളിൽ പ്രവേശനം ലഭിച്ചവർ ഉൾപ്പെടെ എല്ലാവർക്കും ഓപ്ഷൻ നൽകാം. ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം അലോട്ട്‌മൻെറിന് പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്‌മൻെറിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേക ഫീസ് അടക്കാതെ ഓപ്ഷൻ നൽകാം. നിലവിലുള്ള ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് www.cap.mgu.ac.in വെബ്‌സൈറ്റിലെ അക്കൗണ്ട് ക്രിയേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പറും പഴയ പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്താണ് പുതുതായി ഓപ്ഷൻ നൽകേണ്ടത്. സപ്ലിമൻെററി അലോട്ട്‌മൻെറിൽ പങ്കെടുക്കുന്ന എല്ലാവരും പുതുതായി ഓപ്ഷൻ നൽകി അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കണം. പ്രിൻറൗട്ട് സർവകലാശാലയിൽ നൽകേണ്ടതില്ല. ജനുവരി ആറിന് സപ്ലിമൻെററി അലോട്ട്‌മൻെറ്​ പ്രസിദ്ധീകരിക്കും. എം.ജി നവീന ഇൻറഗ്രേറ്റഡ് പി.ജി: റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു സർക്കാർ/എയ്ഡഡ് കോളജുകളിൽ ഈ അക്കാദമിക വർഷത്തേക്ക് അനുവദിച്ച നവീന ഇൻറഗ്രേറ്റഡ് പി.ജി പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ കോളജുമായി ബന്ധപ്പെട്ട് ജനുവരി ആറിനകം പ്രവേശനം നേടണം. ഒന്നാം സെമസ്​റ്റർ ക്ലാസുകൾ ജനുവരി ഏഴിന് ആരംഭിക്കും. ജനുവരി എട്ടിന് പ്രവേശന നടപടികൾ പൂർത്തീകരിക്കും. റിസർച് ഫെലോ ഒഴിവ് സ്‌കൂൾ ഓഫ് ബയോസയൻസസിലെ സംയുക്ത പ്രോജക്ടിൽ റിസർച് ഫെലോയുടെ രണ്ടൊഴിവുണ്ട്. യോഗ്യത: ബയോടെക്‌നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ ബയോഫിസിക്‌സ് എന്നിവയിലൊന്നിൽ എം.എസ്​സി രണ്ടുവർഷമാണ് പ്രോജക്ട് കാലാവധി. മാസം 10,000 രൂപ ലഭിക്കും. ബയോ​േഡറ്റ സഹിതമുള്ള അപേക്ഷ 2622@mgu.ac.in എന്ന ഇ-മെയിലിലേക്ക് ജനുവരി 10നകം അയക്കണം. ഫോൺ: 0481-2731035, 9847901149. പരീക്ഷഫലം 2020 ജനുവരിയിലെ ഒന്നും രണ്ടും സെമസ്​റ്റർ ബി.കോം പ്രൈവറ്റ് സി.ബി.സി.എസ്.എസ് (2017ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജനുവരി 13വരെ ഓൺലൈനായി അപേക്ഷിക്കാം. 2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്​റ്റർ എം.ബി.എ (2018 അഡ്മിഷൻ റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമൻെററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജനുവരി എട്ടുവരെ അപേക്ഷിക്കാം. 2020 ജൂണിൽ നടന്ന രണ്ടാം വർഷ ബാച്ചിലർ ഓഫ് ഫാർമസി സപ്ലിമൻെററി (പുതിയ സ്‌കീം - 2016 അഡ്മിഷൻ, പഴയ സ്‌കീം - 2016ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജനുവരി എട്ടുവരെ അപേക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.