ആർപ്പൂക്കരയിൽ റോസ്​ലി ടോമിച്ചൻ

ആർപ്പൂക്കര: റോസ്​ലി ടോമിച്ചൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറാകും. ആദ്യ 20 മാസത്തേക്കാണ്​ അവസരം. പിന്നീടുള്ള 40 മാസത്തിൽ 20 മാസം വീതം കോൺഗ്രസിലെ തന്നെ അഞ്ജു മനോജ്, ദീപ ജോസ് എന്നിവർ പ്രസിഡൻറുമാരാകും. 16 വാർഡുള്ള ഇവിടെ യു.ഡി.എഫ് 10ഉം എൽ.ഡി.എഫ് ആറും സീറ്റ്​ നേടിയപ്പോൾ എൻ.ഡി.എക്ക്​ നിലവിലുണ്ടായിരുന്ന ഒരു സീറ്റ് നഷ്​ടപ്പെട്ടു. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറായ റോസ്​ലി, മൂന്നാം തവണയും ഒരേ വാർഡിൽനിന്നാണ്​ (എട്ടാം വാർഡ്) വിജയിച്ചത്. ഒരോ തവണയും ഭൂരിപക്ഷം കൂടുകയായിരുന്നു. ഇത്തവണ എൽ.ഡി.എഫിലെ നിമിഷ അരുണിനെ 233 വോട്ടിനാണ്​ പരാജയപ്പെടുത്തിയത്​. വൈസ് പ്രസിഡൻറ് പദവിയും 20 മാസം വീതം മൂന്നു പേർക്കാണ്. ആദ്യ ടേമിൽ, ഏഴാം വാർഡിൽനിന്നുള്ള കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ ലൂക്കോസ് ഫിലിപ്പ്, രണ്ടും മൂന്നും ടേമിൽ കോൺഗ്രസിലെ അഞ്ചാം വാർഡ്​ അംഗം റോയി മാത്യു, ഒമ്പതാം വാർഡ്​ അംഗം അരുൺ ഫിലിപ്പ് എന്നിവരുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.