മാങ്ങാനത്ത് ഡി.വൈ.എഫ്.ഐ നേതാവിനെ ആക്രമിച്ച കേസിൽ നാലുപേർ അറസ്​റ്റിൽ

പ്രതികൾ കഞ്ചാവ്​ വിൽപനക്കാരെന്ന്​ പൊലീസ്​ കോട്ടയം: മാങ്ങാനത്ത് ഡി.വൈ.എഫ്.ഐ നേതാവിനെ ആക്രമിച്ച​ കേസിൽ നാലുപേർ അറസ്​റ്റിൽ. മാങ്ങാനം പരുത്തിപ്പറമ്പിൽ ബിനോയ് മാത്യു ((26), പരുത്തുപ്പറമ്പിൽ എബിൻ മാത്യു (അനീഷ് -22), പുളിമൂട്ടിൽ ബിബിൻ ബൈജു (22), കുന്നേപ്പറമ്പിൽ ഷാരോൺ (26) എന്നിവരെയാണ് കോട്ടയം ഈസ്​റ്റ്​ സ്​റ്റേഷൻ ഹൗസ് ഓഫിസർ ടി.പി. ബിജോയിയുടെ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തത്. ഇവർ കഞ്ചാവ് മാഫിയ സംഘാംഗങ്ങളാണെന്ന്​ പൊലീസ്​ പറഞ്ഞു. ഡി.വൈ.എഫ്.ഐ നേതാവായ മാങ്ങാനം ചെമ്പകശ്ശേരിയിൽ അരുൺ സി.അപ്പുവിനെയാണ്(27) ​ ആക്രമിച്ചത്​​. കൈക്ക്​ വെ​​ട്ടേറ്റ അരുൺ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ 20 നായിരുന്നു സംഭവം. കേസിലെ പ്രതികൾ മാങ്ങാനം കേന്ദ്രീകരിച്ച്​ കഞ്ചാവ് കച്ചവടം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. അരുണി​ൻെറ നേതൃത്വത്തിൽ ഒരുസംഘം പരാതി നൽകിയതോടെ പൊലീസ് പ്രദേശത്ത് റെയ്​ഡ് നടത്തുകയും ഇവരെ കഞ്ചാവുമായി പിടികൂടുകയും ചെയ്തിരുന്നു. പിന്നാലെ ജാമ്യത്തിലിറങ്ങിയ പ്രതികൾ തങ്ങളെ ജയിലിലാക്കിയ അരുണിനെ ആക്രമിക്കുകയായിരുന്നു. ആക്രമണശേഷം പ്രതികൾ ചങ്ങനാശ്ശേരി ഭാഗത്തെ രഹസ്യസങ്കേതത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. ഈസ്​റ്റ്​ എസ്.ഐ രഞ്ജിത് കെ.വിശ്വനാഥൻ, എസ്.ഐമാരായ ഷിബുക്കുട്ടൻ, ശ്രീരംഗൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പടങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.