കുടുംബങ്ങള്‍ വിശ്വാസ പൈതൃകം കൈമാറുന്ന വേദി -മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: വിശ്വാസത്തി​ൻെറ പിതൃസ്വത്ത് കൂടുതല്‍ ശോഭയോടെ ജീവിച്ച്​ കൈമാറുന്ന ശ്രേഷ്ഠ ഇടങ്ങളാണ് കുടുംബങ്ങളെന്ന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. തിരുസഭയിലെ കുടുംബങ്ങള്‍ വിശ്വാസത്തി​ൻെറയും പ്രത്യാശയുടെയും സ്‌നേഹത്തി​ൻെറയും സമൂഹമാണ്. കുടുംബത്തെ ദൈവ സ്‌നേഹത്തി​ൻെറ വേദിയാക്കുന്നതില്‍ മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമെല്ലാം ഉത്തരവാദിത്തമു​െണ്ടന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍ നടക്കുന്ന രൂപത കുടുംബ നവീകരണ ധ്യാനത്തിന് ആമുഖസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്​ച ആരംഭിച്ച ധ്യാനം ഡിസംബര്‍ 19വരെ വൈകീട്ട്​ 6.30 മുതല്‍ 8.45വരെ നടക്കും. ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ നയിക്കും. സോഷ്യല്‍ മീഡിയ അപ്പസ്​തോലേറ്റ്, ദര്‍ശകന്‍, നസ്രാണി യുവശക്തി, അക്കരയമ്മ എന്നീ യുട്യൂബ് ചാനലുകളിലും ഇടുക്കി വിഷന്‍ ലൈവ്, ന്യൂ വിഷന്‍, എച്ച്.സി.എന്‍, കേരള വിഷന്‍, ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍ ഇടുക്കി എന്നീ ചാനലുകളിലും തത്സമയം ലഭ്യമാണ്. പീഡനക്കേസ്​ പ്രതി ആത്മഹത്യക്ക്​ ശ്രമിച്ചു മുണ്ടക്കയം: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി വിഷംകഴിച്ച് ആത്മഹത്യക്ക്​ ശ്രമിച്ചു. കായംകുളം സ്വദേശി ഗോപിനാഥപിള്ളയാണ്​ (ഉണ്ണി-45) ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്നത്. പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണ്. മുണ്ടക്കയം പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.