രാഷ്​ട്രീയ കിസാന്‍ മഹാസംഘി​െൻറ പ്രവര്‍ത്തനം ശക്തമാക്കും -വി.സി. സെബാസ്​റ്റ്യന്‍

രാഷ്​ട്രീയ കിസാന്‍ മഹാസംഘി​ൻെറ പ്രവര്‍ത്തനം ശക്തമാക്കും -വി.സി. സെബാസ്​റ്റ്യന്‍ കോട്ടയം: കര്‍ഷകപ്രക്ഷോഭം രാജ്യവ്യാപകമായി കരുത്താര്‍ജിക്കുന്നതി​ൻെറ ഭാഗമായി സ്വതന്ത്ര കര്‍ഷകസംഘടനകളുടെ ഐക്യവേദിയായ രാഷ്​ട്രീയ കിസാന്‍ മഹാസംഘി​ൻെറ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ഷകസംഘടനകളെ ഉള്‍പ്പെടുത്തി ശക്തമാക്കുമെന്ന് സംസ്ഥാന ചെയര്‍മാന്‍ വി.സി. സെബാസ്​റ്റ്യന്‍ പറഞ്ഞു. സംസ്ഥാനത്തെ 30ൽപരം സ്വതന്ത്ര കര്‍ഷക സംഘടനകളാണ് നിലവില്‍ കര്‍ഷക ഐക്യവേദിയിലുള്ളത്. കര്‍ഷക ദേശീയ ഐക്യവേദിയുമായി സഹകരിക്കാന്‍ താൽപര്യമുള്ള സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങള്‍ rashtriyakisankerala@gmail.com ലോ 7012641488, 7907881125 നമ്പറുകളലോ ബന്ധപ്പെടണമെന്ന്​ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ബിനോയ് തോമസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.