റോസമ്മ സോണിക്കെതിരായ എൽ.ഡി.എഫ് ആക്രമണം; ജനം ബാലറ്റിലൂടെ പ്രതികരിക്കും---മോൻസ് ജോസഫ് എം.എൽ.എ

കോട്ടയം: കോട്ടയം ജില്ല പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി ഡോ. റോസമ്മ സോണിയെ എൽ.ഡി.എഫ് പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപിച്ചതിൽ യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ പ്രതിഷേധം രേഖപ്പെടുത്തി. ജില്ലയിൽ യു.ഡി.എഫ് വലിയ മുന്നേറ്റം നടത്തുമെന്നുറപ്പായപ്പോൾ സ്ഥാനാർഥികളടക്കമുള്ളവരെ ശാരീരികമായി ആക്രമിക്കുന്ന നിലയിലേക്ക് പലഭാഗത്തും എൽ.ഡി.എഫ് കടന്നിരിക്കുകയാണ്. രാഷ്​ട്രീയമായി വലിയ തിരിച്ചടി ജനങ്ങൾ നൽകുമെന്ന തിരിച്ചറിവിൽ സകല ജനാധിപത്യ മര്യാദകളും കാറ്റിൽപ്പറത്തി ഗുണ്ടായിസം നടത്തി. സമാധാനപരമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബോധപൂർവമായ പരിശ്രമമാണ് എൽ.ഡി.എഫ് നേതൃത്വം നടത്തുന്നത്. ഇതിനെതിരെ ബാലറ്റിലൂടെ പ്രതികരിക്കാൻ ജനാധിപത്യ വിശ്വാസികൾ തയാറകണം. എൽ.ഡി.എഫ് പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡോ. റോസമ്മ സോണിയെ മോൻസ് ജോസഫ് എം.എൽ.എ സന്ദർശിച്ചു. KTL mons joesph sandarsanam rosamma എൽ.ഡി.എഫ് ആക്രമണത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യു.ഡി.എഫ് അതിരമ്പുഴ ഡിവിഷൻ ജില്ല പഞ്ചായത്ത് സ്ഥാനാർഥി ഡോ. റോസമ്മ സോണിയെ യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.