വിജയം ഇക്കുറി കൈപ്പിടിയിലൊതുക്കാൻ നജ്മി

നഗ്​നചിത്രം പകർത്താൻ ശ്രമം: വസ്​ത്രശാല ജീവനക്കാരൻ അറസ്​റ്റിൽ കോട്ടയം: വസ്​ത്രശാലയിലെത്തിയ അഭിഭാഷകയുടെ നഗ്​നചിത്രം പകർത്തിയ ജീവനക്കാരൻ അറസ്​റ്റിൽ. കോട്ടയം കാരാപ്പുഴ സ്വദേശി നിതീഷ്​ കുമാറിനെയാണ് ​(30) കോട്ടയം വെസ്​റ്റ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. അഭിഭാഷകനായ ഭർത്താവി​െനാപ്പം നഗരത്തിലെ പ്രമുഖ വസ്​ത്രശാലയിലെത്തിയ യുവതി പുതിയ ചുരിദാർ ധരിക്കാനായി ട്രയൽ റൂമിൽ കയറിയപ്പോൾ, നേരത്തേ തയാറാക്കിയ ദ്വാരത്തിലൂടെ ​െതാട്ടടുത്ത മുറിയിൽനിന്ന്​ ഇയാൾ വസ്​ത്രം മാറുന്ന രംഗം മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. കാമറ ശ്രദ്ധയിൽപ്പെട്ടതോടെ യുവതി ബഹളംവെക്കുകയും ഭർത്താവും മറ്റ്​ ജീവനക്കാരും ചേർന്ന്​ നിതീഷിനെ പിടികൂടുകയുമായിരുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്​തായിരുന്നു പദ്ധതിയെന്നും വസ്​ത്രം ഇട്ടുനോക്കാൻ എത്തുന്നവരെ ദ്വാരമിട്ടുവെച്ച മുറിയിലേക്ക്​ ഇയാൾ തന്ത്രപൂർവം കയറ്റിവിടുകയായിരുന്നുവെന്നും പൊലീസ്​ പറഞ്ഞു. ഇയാളു​െട ഫോൺ പരിശോധിച്ചതിൽനിന്ന്​ 17 സ്​ത്രീകൾ വസ്​ത്രം മാറുന്നതി​ൻെറ ചിത്രങ്ങൾ പൊലീസ്​ കണ്ടെത്തി. മറ്റ്​ ജീവനക്കാർക്ക്​ സംഭവുമായി ബന്ധമു​ണ്ടോയെന്നും ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന്​ ​അന്വേഷിച്ചുവരുകയാണെന്നും പൊലീസ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.