ഹരിപ്പാട്​ കാറ്റ് വലത്തോട്ട്

6. ഹരിപ്പാട്​ നഗരസഭ ഹരിപ്പാട്: തെരഞ്ഞെടുപ്പ് പ്രചാരണരംഗം ചൂട് പിടിക്കുമ്പോൾ ക്ഷേത്രനഗരത്തിൽ കാറ്റ് വീശുന്നത് വലത്തോട്ട് തന്നെയെന്ന് സൂചന. കാറ്റി​ൻെറ ദിശ മാറുമെന്ന ആത്മവിശ്വാസത്തിലാണ് മറുപക്ഷം. ഹരിപ്പാട് നഗരസഭയുടെ ആദ്യ ഭരണമെന്ന ചരിത്രനേട്ടം കൊയ്ത യു.ഡി.എഫ് തുടർ ഭരണം കിട്ടുമെന്ന ആത്മവിശ്വാസത്തിലാണ്. എന്നാൽ, അട്ടിമറി ജയത്തിലൂടെ അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിൽ വീറോടെ പോരാടുകയാണ് ഇടതുമുന്നണി. നില മെച്ചപ്പെടുത്താനുള്ള നീക്കത്തിലാണ്​ എൻ.ഡി.എ. കോൺഗ്രസ്​-25, ആർ.എസ്.പി- 2, കേരള കോൺ - 1, യു.ഡി.എഫ്. (സ്വത)-1, സി.പി.എം-24, സി.പി.ഐ-4, കേരള കോൺഗ്രസ്-1, ബി.ജെ.പി -26, സ്വതന്ത്രൻ -17 എന്നിങ്ങനെയാണ്​ മത്സരം. 2015ലാണ് ഹരിപ്പാട് നഗരസഭ പിറവി കൊണ്ടതെങ്കിലും ചരിത്രം ചികഞ്ഞാൽ അങ്ങനെയല്ലെന്ന് ബോധ്യപ്പെടും. 1921ൽ ഹരിപ്പാട് നഗരസഭയായിരുന്നു. അന്ന് മൂന്നുവർഷം ആയിരുന്നു ഭരണസമിതിയുടെ കാലാവധി. മുനിസിപ്പൽ പ്രസിഡൻറായിരുന്നു തലവൻ. 1941ൽ ഇത് നോൺ മുനിസിപ്പൽ ടൗൺ ആക്കി മാറ്റി. 1954ൽ ഇത് പഞ്ചായത്തായി തരംതാഴ്ത്തിയതായി ചരിത്രം പറയുന്നു. ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും പിറവിയെടുത്ത ഹരിപ്പാട് നഗരസഭ മൃഗീയ ഭൂരിപക്ഷത്തിൽ ഇടതുമുന്നണിയെ പിന്നിലാക്കിയാണ് യു.ഡി.എഫ്​ ഭരണം ഉറപ്പിച്ചത്. ആകെയുള്ള 29 സീറ്റിൽ 22ഉം സ്വന്തമാക്കിയായിരുന്നു വിജയം. ഇടതുമുന്നണിക്ക് അഞ്ചും ഒരു സ്വതന്ത്രൻ ഉൾപ്പെടെ രണ്ടെണ്ണം എൻ.ഡി.എക്കും ലഭിച്ചു. നഗരസഭയാകുന്നതിനുമുമ്പ് ഹരിപ്പാട് പഞ്ചായത്ത് ഭരണം എൽ.ഡി.എഫിനായിരുന്നു. ഹരിപ്പാട്, കാർത്തികപ്പള്ളി ചിങ്ങോലി, പള്ളിപ്പാട് പഞ്ചായത്തുകളുടെ ചില വാർഡുകളും കൂടിച്ചേർന്നാണ് നഗരസഭയാക്കിയത്​. ബാലാരിഷ്​ടതകൾക്ക് നടുവിലാണ്​ ഏറെ നാളും ഭരണം മുന്നോട്ടുപോയത്​. പഴയ പഞ്ചായത്ത് ഓഫിസ് കെട്ടിടമായിരുന്നു ആസ്ഥാനം. ഭരണസമിതിയുടെ കാലാവധി പൂർത്തിയാക്കുന്നതിന്​ തൊട്ടുമുമ്പ് മാത്രമാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ആസ്ഥാനം യാഥാർഥ്യമായത്. മണ്ഡലത്തി​െലയും നഗരസഭയി​െലയും വികസനങ്ങൾ മുൻനിർത്തിയാണ് യു.ഡി.എഫ് വോട്ടുതേടുന്നത്​. ഭരണം ഏത് വിധത്തിലും തിരിച്ചു പിടിക്കാാനുള്ള കഠിന പ്രയത്നത്തിലാണ് ഇടതുമുന്നണി. പുതുമുഖങ്ങളെ ഇറക്കിയതിലൂടെ തെരഞ്ഞെടുപ്പിന് വലിയ വീറും വാശിയും ഉണ്ടാക്കാനായി. എന്നാൽ, സംസ്ഥാന ഭരണത്തിലെ സംഭവവികാസങ്ങൾ തിരിച്ചടിയാകുമോയെന്ന ഭയവുമുണ്ട്​. കൂടുതൽ വാശിയോടെയാണ് എൻ.ഡി.എയുടെ മത്സരം. കേന്ദ്രസർക്കാറി​ൻെറ വൻ പദ്ധതികൾ നിരത്തിയാണ്​ ഇവർ വോട്ടുചോദിക്കുന്നത്​. മൂന്ന്​ സീറ്റിൽ സ്ഥാനാർഥി ഇല്ലാത്തത് ബി.ജെ.പിക്ക് നാണക്കേടായി. 20, 27 വാർഡുകളിലെ സ്ഥാനാർഥികളുടെ പത്രിക തള്ളുകയും 19ൽ നാമനിർദേശ പത്രിക നൽകാതിരുന്നതുമാണ് കാരണം. ചില വാർഡുകളിൽ ​െറബലുകളായ സ്വതന്ത്രരും വെല്ലുവിളി ഉയർത്തുന്നുണ്ട്​. 2015ൽ കോൺഗ്രസ്​ -20, ആർ.എസ്.പി -ഒന്ന്​, കേ.കോൺഗ്രസ്​-ഒന്ന്​, സി.പി.എം -അഞ്ച്​, ബി.ജെ.പി -ഒന്ന്​, സ്വതന്ത്രൻ-ഒന്ന്​ എന്നിങ്ങനെയായിരുന്നു കക്ഷിനില. AP29 haripad municipality ഹരിപ്പാട്​ മുനിസിപ്പാലിറ്റി ഹരിപ്പാട്​ ആകെ വോട്ടർമാർ -26252 പുരുഷന്മാർ -12050 സ്​ത്രീകൾ-14202 ട്രാൻസ്​ജെൻഡർ -0 പുതിയ വോട്ടർമാർ -326

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.