മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്​: യുവാവ്​ അറസ്​റ്റിൽ

കോട്ടയം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന്​ മുക്കുപണ്ടം പണയംവെച്ച് ഒരുലക്ഷത്തിലേറെ രൂപ തട്ടിയ യുവാവ്​ അറസ്​റ്റിൽ. ഇടുക്കി വാകത്താനത്ത് ബോബി ഫിലിപ്പിനെയാണ്​​ (32) കോട്ടയം വെസ്​റ്റ്​ പൊലീസ് അറസ്​റ്റ്​ ചെയ്തത്​. നാലുമാസം മുമ്പായിരുന്നു ഇയാൾ കോട്ടയം നഗരത്തിലെ കണ്ണാട്ട് ഫിനാൻസിൽ തട്ടിപ്പ് നടത്തിയത്. നാലുവള പണയം​െവച്ച് 1.12 ലക്ഷം രൂപയാണ് വാങ്ങിയത്. സംശയംതോന്നി കഴിഞ്ഞ ദിവസം വീണ്ടും സ്വർണം പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. വ്യാജ ആധാർകാർഡും ഫോൺ നമ്പറും നൽകിയായിരുന്നു തട്ടിപ്പ്. സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന്​ ഇയാളെ തിരിച്ചറിയുകയായിരുന്നു. പടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.