മുന്നണി അറിയാതെ ഘടകകക്ഷി സ്ഥാനാർഥി കാലുമാറി

വടശ്ശേരിക്കര: മുന്നണി അറിയാതെ ഘടകകക്ഷിയുടെ സ്ഥാനാർഥി കാലുമാറി. നാറാണംമൂഴി ഗ്രാമപഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിൽ മത്സരിക്കുന്ന കേരള കോൺഗ്രസ്​ (ജനാധിപത്യം) ഫ്രാൻസിസ് ജോർജ് വിഭാഗം സ്ഥാനാർഥിക്കെതിരെയാണ്​ ആരോപണം. മുന്നണി അറിയാതെ എൽ.ഡി.എഫിലെ തന്നെ മറ്റൊരു ഘടകകക്ഷിയായ കേരള കോൺഗ്രസ്​ മാണിയിലേക്ക്​ കാലുമാറിയതായാണ് പറയുന്നത്. നോമിനേഷൻ കൊടുത്തപ്പോൾ മാത്രമാണ് 12ാം വാർഡ് സ്ഥാനാർഥി മുന്നണിക്കുള്ളിൽ തന്നെ കാലുമാറ്റം നടത്തിയ വിവരം നേതൃത്വം അറിയുന്നത്. പത്രിക സമർപ്പണം കഴിഞ്ഞതിനാൽ വിഷയം തൽക്കാലം മൂടിവെക്കാനാണ്​ എൽ.ഡി.എഫ് നേതൃത്വത്തി​ൻെറ തീരുമാനം. 13 വാർഡിലായി സി.പി.എം എട്ട്, സി.പി.ഐ മൂന്ന്, കേരള കോൺഗ്രസിലെ ഇരുവിഭാഗത്തിനും ഓരോന്ന് വീതം എന്നതായിരുന്നു കക്ഷിനില. എന്നാൽ, ജനാധിപത്യ കോൺഗ്രസ്​ സ്ഥാനാർഥി രണ്ടില ചിഹ്നത്തിൽ മത്സരിക്കാൻ പത്രിക നൽകിയതോടെ മാണി വിഭാഗത്തിന് രണ്ടു സീറ്റിൽ സ്ഥാനാർഥികളായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.