വീട്ടിൽ രാഷട്രീയം മിണ്ടരുത്​! സഹോദരങ്ങള്‍ ​േപാരിലാണ്​

വാഴൂര്‍: പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ മത്സരം സഹോദരങ്ങള്‍ തമ്മിൽ. മോനാ പൊടിപ്പാറയും സഹോദരന്‍ ബിനു പൊടിപ്പാറയുമാണ് മാറ്റുരയ്ക്കുന്നത്. മുന്‍ പഞ്ചായത്തംഗം കൂടിയായ മോനായിക്ക് ഇത് രണ്ടാം അങ്കമാണെങ്കില്‍ യുവ കര്‍ഷകനായ ബിനുവിന് ഇത് കന്നിയങ്കമാണ്. 2010-15ല്‍ കോണ്‍ഗ്രസ് അംഗമായി വിജയിച്ച മോനാ ഇത്തവണ എൻ.ഡി.എ സ്വതന്ത്രനായാണ് മത്സരരംഗത്തുള്ളത്. കര്‍ഷക​ൻെറ പ്രതിനിധിയാണ് താന്‍ സ്വതന്ത്രനായി മത്സരിക്കുന്നതെന്ന് ബിനു പറഞ്ഞു. ഇരുവരും പുളിക്കല്‍കവല വാര്‍ഡില്‍ മത്സരിക്കുമ്പോഴും പൊടിപ്പാറ വീട്ടില്‍ രാഷ്​ട്രീയ ചർച്ച പരിധിക്ക്​ പുറത്താണ്​. മത്സരം തെരഞ്ഞെടുപ്പില്‍ മാത്രമാണെന്നും ഇത് സഹോദര ബന്ധത്തെ ബാധിക്കില്ലെന്നും ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. ഇരുവരും വിജയത്തിൽ കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കുന്നുമില്ല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.