ജോക്കുട്ടന്​ നാടി​െൻറ യാത്രാമൊഴി

ജോക്കുട്ടന്​ നാടി​ൻെറ യാത്രാമൊഴി തൊടുപുഴ: കേരള കോൺഗ്രസ് (എം) വർക്കിങ്​ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എയുടെ മകൻ ജോമോൻ ജോസഫി​ൻെറ (ജോക്കുട്ടൻ) സംസ്​കാരം നടന്നു. ശനിയാഴ്​ച രാവിലെ പത്തരയോടെ പുറപ്പുഴ പാലത്തിനാൽ വീട്ടിൽ ആരംഭിച്ച സംസ്കാര ശുശ്രൂഷക്ക് കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഇടുക്കി രൂപത അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ എന്നിവർ നേതൃത്വം നൽകി. മലങ്കര കത്തോലിക്ക സഭ മൂവാറ്റുപുഴ രൂപതാധ്യക്ഷൻ യൂഹാനോൻ തിയോഡേഷ്യസ് മെത്രാപ്പോലീത്ത, കോതമംഗലം രൂപത വികാരി ജനറൽ മോൺ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ, കോട്ടയം രൂപത വികാരി ജനറൽ മൈക്കിൾ വെട്ടിക്കാട്ട് എന്നിവർ പ്രാർഥന ചടങ്ങുകളിൽ പങ്കെടുത്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.പിമാരായ ബെന്നി ബഹനാൻ, ആ​േൻറാ ആൻറണി, ഡീൻ കുര്യാക്കോസ്, ജോസ് കെ. മാണി, തോമസ് ചാഴികാടൻ, എം.എൽ.എമാരായ കെ.സി. ജോസഫ്, അനൂപ് ജേക്കബ്, മോൻസ് ജോസഫ്, വി.പി. സജീന്ദ്രൻ, റോഷി അഗസ്​റ്റ്യൻ, പി.സി. ജോർജ്, എൻ. ജയരാജ്, എൽദോ എബ്രഹാം, നേതാക്കളായ കെ. ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, ജോസഫ് വാഴക്കൻ, ടി.യു. കുരുവിള, റോയി കെ. പൗലോസ്, ഇബ്രാഹീംകുട്ടി കല്ലാർ, ടോമി കല്ലാനി, ലതിക സുഭാഷ്, മാത്യു കുഴൽനാടൻ, എസ്. അശോകൻ, ടി.എം. സലീം, എം.ജെ. ജേക്കബ്, മാത്യു സ്​റ്റീഫൻ, എം.എസ്. മുഹമ്മദ്, കെ.എസ്. അജി, കെ. സുരേഷ് ബാബു, വി.വി. മത്തായി, പി.പി. ജോയി, മുൻ ചീഫ് സെക്രട്ടറി ടോം ജോസ് ഉൾപ്പെടെ വസതിയിൽ എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആൻറണി, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ, വി.എം. സുധീരൻ ഉൾപ്പെടെയുള്ളവർ ഫോണിലൂടെ അനുശോചനം അറിയിച്ചു. സംസ്കാരം പുറപ്പുഴ സൻെറ് സെബാസ്​റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടന്നു. വെള്ളിയാഴ്​ച ഹൃദയാഘാതത്തെത്തുടർന്നായിരുന്നു ജോക്കുട്ട​ൻെറ മരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.