ഓട്ടത്തിനിടെ മിനിലോറി കത്തിനശിച്ചു

കൂരാലി: ആക്രിസാധനങ്ങൾ കയറ്റിപ്പോകുകയായിരുന്ന മിനിലോറി കൂരാലി ജങ്​​ഷനിൽ തീപിടിച്ച് നശിച്ചു. ഡ്രൈവറും സഹായിയും ഇറങ്ങിയോടി രക്ഷപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. വ്യാഴാഴ്ച മൂന്നിന് പി.പി. റോഡിൽ കൂരാലി ജങ്ഷനിൽനിന്ന് പള്ളിക്കത്തോട് റോഡിലേക്ക് തിരിഞ്ഞ ഉടനെയാണ് ലോറിയുടെ മുൻവശത്ത് തീയും പുകയും ഉയർന്നത്. ഡ്രൈവർ പാലക്കാട് പട്ടാമ്പി കാരക്കാട് കല്ലത്താനിക്കൽ ഹമീദ്, ഒപ്പമുണ്ടായിരുന്ന ബന്ധു കല്ലത്താനിക്കൽ ബഷീർ എന്നിവർ ഉടൻ വാതിൽ തുറന്ന് പുറത്തിറങ്ങി. നിമിഷങ്ങൾക്കുള്ളിൽ തീപടർന്ന് വാഹനം നശിച്ചു. കാഞ്ഞിരപ്പള്ളിയിൽനിന്ന് ആക്രിസാധനങ്ങളുമായി പട്ടാമ്പിക്ക് പോകുകയായിരുന്നു. കൂരാലിയിലെ ഓട്ടോ സ്​റ്റാൻഡിനോട് ചേർന്നാണ് മിനിലോറി നിർത്തിയത്. വാഹനത്തിൽനിന്ന് തീ ഉയർന്നതോടെ ഓട്ടോകൾ ഉടൻതന്നെ മാറ്റി. സമീപത്ത് കടകളുള്ളതിനാൽ ആളുകൾ ആശങ്കയിലായിരുന്നു. കാഞ്ഞിരപ്പള്ളിയിൽനിന്ന് അഗ്‌നി രക്ഷാസേനയും പൊൻകുന്നം പൊലീസും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. പിന്നീട് ക്രെയിൻ ഉപയോഗിച്ച് മിനിലോറി നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ചിത്രം KTL mini lorry കൂരാലിയിൽ മിനിലോറിക്ക് തീപിടിച്ചപ്പോൾ KTL kathi nashicha mini lorry മിനിലോറി കത്തിനശിച്ച നിലയിൽ KTL mini lorry crain മിനിലോറി ക്രെയിൻ ഉപയോഗിച്ച് നീക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.