തൊഴില്‍ നൈപുണ്യ പ്രവര്‍ത്തനം നാടി​െൻറ പുരോഗതിക്ക്​ അനിവാര്യം -മാര്‍ മാത്യു മൂലക്കാട്ട്

തൊഴില്‍ നൈപുണ്യ പ്രവര്‍ത്തനം നാടി​ൻെറ പുരോഗതിക്ക്​ അനിവാര്യം -മാര്‍ മാത്യു മൂലക്കാട്ട് കോട്ടയം: അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം തൊഴില്‍ നൈപുണ്യ പ്രവര്‍ത്തനവും നാടി​ൻെറ പുരോഗതിക്ക്​ അനിവാര്യമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം സോഷ്യല്‍ സർവിസ് സൊസൈറ്റി നേതൃത്വത്തില്‍ സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പാക്കുന്ന കുടുംബശാക്തീകരണ പദ്ധതിയുടെ ഭാഗമായി, തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസ-തൊഴില്‍ നൈപുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ധനസഹായ വിതരണത്തി​ൻെറ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധിയുടെ നടുവിലും ബുദ്ധിമുട്ട്​ അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തമൊരുക്കാന്‍ സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.എസ്.എസ് എക്‌സി. ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയ പുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫിസര്‍ മെര്‍ലിന്‍ ടോമി, കുടുംബ ശാക്തീകരണ പദ്ധതി അനിമേറ്റര്‍മാരായ ബിന്‍സി ഫിലിപ്പ്, ലീന സിബിച്ചന്‍ എന്നിവര്‍ പ​ങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി 20 കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസ-തൊഴില്‍ ആവശ്യങ്ങള്‍ക്കുമായി 8,21,850 രൂപയുടെ ധനസഹായം ലഭ്യമാക്കി. മുന്നൂറോളം കുടുംബങ്ങള്‍ക്കാണ് വിവിധങ്ങളായ സേവനങ്ങള്‍ ലഭ്യമാക്കി വരുന്നത്. ചിത്രം: KTL KSSS കോട്ടയം സോഷ്യല്‍ സർവിസ് സൊസൈറ്റി നേതൃത്വത്തില്‍ സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പാക്കുന്ന കുടുംബ ശാക്തീകരണ പദ്ധതിയുടെ ഭാഗമായുള്ള ധനസഹായ വിതരണത്തി​ൻെറ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിർവഹിക്കുന്നു കെട്ടിക്കിടന്ന മാലിന്യം നീക്കി മുണ്ടക്കയം: കെട്ടിക്കിടന്ന്​ ദുര്‍ഗന്ധം വമിച്ച മാലിന്യം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ നീക്കി. വണ്ടന്‍പതാല്‍ ഭാഗത്ത്​ ഹരിതകര്‍മ സേനക്ക് മാലിന്യം ശേഖരിക്കാനുള്ള കെട്ടിടത്തില്‍ ഒരു ലോഡിലധികം മാലിന്യമായിരുന്നു ഉണ്ടായിരുന്നത്​. ദുര്‍ഗന്ധം വമിച്ച്​ ഒരുമാസം കഴിഞ്ഞിട്ടും ഇത്​ നീക്കിയിരുന്നില്ല. ഇതുസംബന്ധിച്ച്​ അധികാരികള്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന്​ പഞ്ചായത്ത് വാഹനവും ലോറിയും വിട്ടുനല്‍കി. നവാസ് തോപ്പില്‍, നിസാം, ഷാനവാസ്, സുഹൈല്‍, ഫസല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രം: KTL Vandanpathal Malinyam വണ്ടന്‍പതാല്‍ ഭാഗത്തെ മാലിന്യം നീക്കുന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.