ബിലീവേഴ്​സ്​ ചർച്ച്​: ഇ.ഡിയുടെയും ആദായനികുതി വകുപ്പി​െൻറയും പരിശോധന തുടരുന്നു

ബിലീവേഴ്​സ്​ ചർച്ച്​: ഇ.ഡിയുടെയും ആദായനികുതി വകുപ്പി​ൻെറയും പരിശോധന തുടരുന്നു തിരുവല്ല: ബിലീവേഴ്സ് ചർച്ചി​ൻെറ തിരുവല്ലയിലെ സഭാ ആസ്ഥാനത്തും ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലുമായി എൻഫോഴ്സ്​മൻെറ്​ ഡയറക്ടറേറ്റി​ൻെറയും ആദായനികുതി വിഭാഗത്തി​ൻെറയും നേതൃത്വത്തിൽ ആരംഭിച്ച പരിശോധനകൾ നാലാം ദിനവും തുടരുന്നു. സഭാ ആസ്ഥാനത്തുനിന്നും മറ്റും പിടിച്ചെടുത്ത ഭൂമി ഇടപാടുകളുടേതടക്കമ​ുള്ള രേഖകളുടെ വിശദാംശങ്ങൾ അറിയാൻ സഭയുടെ ഉന്നതപദവി വഹിക്കുന്നവരിൽനിന്ന്​ മൊഴിയെടുക്കുന്ന നടപടി ഞായറാഴ്​ച രാവിലെ മുതൽ ആരംഭിച്ചു. പരിശോധനകളുടെ ഭാഗമായി കൊച്ചിയിൽനിന്ന്​ എൻഫോഴ്സ്മൻെറ്​ സംഘം ശനിയാഴ്ച രാവിലെ എത്തിയിരുന്നു. അറുപതോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നടപടി പുരോഗമിക്കുന്നത്. നാലുദിവസമായി തുടരുന്ന റെയ്ഡിൽ രണ്ട് കോടിയുടെ നിരോധിത നോട്ടടക്കം 15.5 കോടി രൂപ സഭാ ആസ്ഥാനത്തുനിന്നും സഭയുടെ ഉടമസ്ഥതയി​െല വിവിധ സ്ഥാപനങ്ങളിൽനിന്നുമായി പിടിച്ചെടുത്തിരുന്നു. അഞ്ച്​ വർഷത്തിനിടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ബിലീവേഴ്സ് ചർച്ച് 6000 കോടി രൂപ രാജ്യത്ത് എത്തിച്ചതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഈ തുക ഭൂമി വാങ്ങിക്കൂട്ടാനും മറ്റ് ഇടപാടുകൾക്കുമായി വകമാറ്റി ചെലവഴിച്ചതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. നിലവിലെ പരിശോധനകൾ തിങ്കളാഴ്​ച പുലർച്ചയോടെ താൽക്കാലികമായി അവസാനിപ്പിക്കുമെന്നാണ്​ വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.