പരിവർത്തിത ക്രൈസ്​തവർക്ക്​ അർഹമായ പ്രാതിനിധ്യം നൽകണം

കോട്ടയം: പഞ്ചായത്ത്​, നിയമസഭ തെരഞ്ഞെടുപ്പുകളിൽ പരിവർത്തിത ക്രൈസ്​തവർക്ക്​ ഇരുമുന്നണിയും അർഹമായ പ്രാതിനിധ്യം നൽകണമെന്ന്​ കൺവെർട്ടഡ്​ ക്രിസ്​ത്യൻ ആക്​ഷൻ കൗൺസിൽ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സീറ്റ്​ നൽകുന്ന മുന്നണിക്കുവേണ്ടി തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കും. പരിവർത്തിത ക്രൈസ്​തവർക്കുള്ള സംവരണശതമാനം വർധിപ്പിക്കണം. ജനസംഖ്യാനുപാതിക സംവരണം ​നൽകണമെന്ന ആവശ്യം ഇരുമുന്നണിയും പരിഗണിച്ചിട്ടില്ല. പരിവർത്തിത ക്രൈസ്​തവ കോർപറേഷ​ന്​ ബജറ്റിൽ ഉൾക്കൊള്ളിക്കുന്ന വിഹിതം വർധിപ്പിക്കണമെന്നും വർഷങ്ങളായി താൽക്കാലിക സേവനം ചെയ്യുന്നവരെ സ്ഥിരപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. പ്രസിഡൻറ്​ ബിഷപ് ഡോ. പത്രോസ്​ കൊച്ചുതറയിൽ, ജോസഫ്​ ചാക്കോ, കെ.എം. വീനസ്​, വിനോദ്​, കെ.എം. ബോസ്​ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.