ബിലീവേ​ഴ്​സ്​ ചർച്ച്​: പരിശോധനക്ക്​ ഇ.ഡി സംഘവുമെത്തി

തിരുവല്ല: ബിലീവേഴ്സ് ചർച്ചി​ൻെറ തിരുവല്ലയിലെ സഭാ ആസ്ഥാനത്തും ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലുമായി ആദായനികുതി വിഭാഗം റെയ്​ഡ്​ തുടരുന്നതിനിടെ പരിശോധനകൾക്ക്​ കൊച്ചിയിൽനിന്ന്​ എൻഫോഴ്​സ്​മൻെറ്​ ഡയറക്​ടറേറ്റ്​ സംഘവും തിരുവല്ലയിലെത്തി. എൻഫോഴ്സ്മൻെറുകൂടി എത്തിയ സാഹചര്യത്തിൽ പരിശോധനകൾ നീളാനാണ് സാധ്യത. റെയ്ഡിൽ ഇതുവരെ നിരോധിത നോട്ട് ഉൾ​െപ്പടെ 11 കോടി രൂപയാണ്​ പിടിച്ചെടുത്തത്​. വെള്ളിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് സഭാ ആസ്ഥാനത്ത് പാർക്കുചെയ്ത വാഹനത്തിൽനിന്നും കെട്ടിടത്തിൽനിന്നുമായി കണക്കിൽപെടാത്ത 11 കോടി പിടികൂടിയത്. ഇതിൽ രണ്ടുകോടിയുടെ നിരോധിത നോട്ടുകൾ സഭാ ആസ്ഥാനത്തെ കെട്ടിടത്തിൽനിന്നാണ് കണ്ടെടുത്തത്. ഒമ്പതുകോടി ആസ്ഥാന വളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽനിന്നാണ് ലഭിച്ചത്. കഴിഞ്ഞ അഞ്ച്​ വർഷത്തിനിടെ ബിലീവേഴ്സ് ചർച്ച് കണക്കിൽ​െപടാത്ത 6000 കോടി രാജ്യത്ത് എത്തിച്ചതായാണ് ആദായ നികുതി വകുപ്പി​ൻെറ കണ്ടെത്തൽ. സഭാ ആസ്ഥാനത്തടക്കം ശക്തമായ പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.