കടുത്തുരുത്തി ജലഭവൻ സബ് ഡിവിഷൻ ഓഫിസ് പുതിയ കെട്ടിടത്തിൽ

കടുത്തുരുത്തി: കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ടൗണിന് സമീപം നിർമാണം പൂർത്തീകരിച്ച പുതിയ കെട്ടിടത്തിൽ ജലഭവൻ സബ് ഡിവിഷൻ ഓഫിസ് പ്രവർത്തനം ആരംഭിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനിലൂടെ മന്ദിരോദ്ഘാടനം നടത്തി. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വാട്ടർ അതോറിറ്റിയുടെ സബ് ഡിവിഷൻ ഓഫിസും വിവിധ സെക്​ഷൻ ഓഫിസുകളും പുതിയ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കും. 93.29 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടത്തി​ൻെറ നിർമാണം പൂർത്തീകരിച്ചത്. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി കടുത്തുരുത്തി: സംസ്ഥാന സർക്കാർ ആർദ്രം പദ്ധതിയിലുൾപ്പെടുത്തി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അറുനൂറ്റിമംഗലം സാമൂഹികആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.