വനിത കമീഷന് രാഷ്​ട്രീയ പക്ഷപാതിത്വം -മഹിള കോൺഗ്രസ്

മുണ്ടക്കയം: രാഷ്​ട്രീയ പാര്‍ട്ടിയുടെ കൊടിനിറം നോക്കി നീതി നടപ്പാക്കുന്നയാളാണ് സംസ്ഥാനത്തെ വനിത കമീഷന്‍ ചെയര്‍പേഴ്‌സനെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ്​ ലതിക സുഭാഷ്. മുണ്ടക്കയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. സംസ്ഥാനത്ത് സ്ത്രീകള്‍ തുടര്‍ച്ചയായി പീഡിപ്പിക്കപ്പെടുമ്പോള്‍ സംസ്ഥാന വനിത കമീഷന്‍ നോക്കുകുത്തിയായി മാറി. വാളയാറില്‍ രണ്ട്​ പെണ്‍കുട്ടികളുടെ മരണത്തിനിടയാക്കിയ വീട്​ സന്ദര്‍ശിക്കാന്‍പോലും തയാറായില്ല. കട്ടപ്പനയില്‍ ഡി.വൈ.എഫ്.ഐക്കാര​ൻെറ പീഡനത്തില്‍ മരണപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള മാന്യത വനിത കമീഷന്‍ കാണിക്കണം. മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണത്തിന് പ്രസക്തിയില്ലെന്നും ഖേദം അറിയിച്ചിട്ടു​െണ്ടന്നും ലതിക പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.