പോക്‌സോ കേസില്‍ മൂന്നുപേര്‍ അറസ്​റ്റില്‍

ചങ്ങനാശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാക്കളടക്കം മൂന്നുപേരെ വാകത്താനം പൊലീസ് അറസ്​റ്റ്​ ചെയ്തു. റാന്നി സ്വദേശിയും ഇപ്പോള്‍ വാകത്താനത്ത് വാടകക്ക്​​ താമസക്കാരനുമായ മഹേഷ് (21), മഹേഷി​ൻെറ അച്ഛന്‍ ഉണ്ണി (60), സുഹൃത്ത് തിരുവനന്തപുരം സ്വദേശി സഫര്‍ (22) എന്നിവരാണ് അറസ്​റ്റിലായത്. മഹേഷിനെ പോക്സോ വകുപ്പ്​ ചുമത്തിയാണ് അറസ്​റ്റ്​ ചെയ്തിരിക്കുന്നത്. മറ്റു രണ്ടുപേരുടെ പേരില്‍ പ്രേരണക്കുറ്റത്തിനും കേസെടുത്തു. വാകത്താനം സി.ഐ കെ.പി. തോംസണ്‍, എസ്‌.ഐ കോളിന്‍സ് എന്നിവരുടെ നേതൃത്വത്തി​െല സംഘമാണ് അറസ്​റ്റിന്​ നേതൃത്വം നല്‍കിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.