ലേഖനമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

പത്തനംതിട്ട: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ.എം. മാണിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം സംസ്‌കാരവേദി സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ . കെ.എം. മാണിയുടെ ധനകാര്യ ദര്‍ശനം എന്ന വിഷയത്തില്‍ നടത്തിയ ലേഖനമത്സരത്തില്‍ അന്ന ജെയ്‌സണ്‍ (ഇടുക്കി), റെജി തോമസ് (കോട്ടയം), മെല്‍വിന്‍ തോമസ് മാത്യു (പത്തനംതിട്ട) എന്നിവരാണ് സമ്മാനാർഹരായതെന്ന് സംസ്‌കാരവേദി പ്രസിഡൻറ്​ പ്രഫ. വര്‍ഗീസ് പേരയിലും സെക്രട്ടറി മനോജ് മാത്യുവും വാർത്തസമ്മേളനത്തില്‍ അറിയിച്ചു. വിജയികള്‍ക്ക് നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ കോട്ടയത്ത് സംസ്‌കാരവേദി സംഘടിപ്പിക്കുന്ന ചടങ്ങില്‍ കാഷ് അവാര്‍ഡുകളും മെമ​േൻറായും പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി സമ്മാനിക്കും. പ്രവാസി കോണ്‍ഗ്രസ് എം നോര്‍ത്ത് അമേരിക്ക പ്രസിഡൻറ് പി.സി. മാത്യു, അയര്‍ലൻഡ്​ ഘടകം പ്രസിഡൻറ് രാജു കുന്നക്കാട്ട്, യു.എ.ഇ ഘടകം പ്രസിഡൻറ് എബ്രഹാം പി. സണ്ണി എന്നിവരാണ് കാഷ് അവാര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ളത്. ജില്ല പ്രസിഡൻറ് ഡോ. അലക്‌സ് മാത്യുവും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.