ശബരിമല​: വീടുകൾ സന്നിധാനമാക്കി പ്രാർഥിക്കണം -പന്തളം കൊട്ടാരം

പന്തളം: ശബരിമല തീർഥാടനത്തി​ൻെറ കാതലായ ആചാരങ്ങൾക്കുള്ള വിലക്കുകളിൽ ഇളവ് അനുവദിക്കാത്ത പക്ഷം ആചാരപരമായ ദർശനം സാധ്യമാകുംവരെ വീടുകൾ സന്നിധാനമാക്കി പ്രാർഥന നടത്തണമെന്ന് പന്തളം കൊട്ടാരം നിർവാഹകസംഘം. ഇപ്പോൾ ശബരിമലയിൽ നടക്കാൻ പോകുന്നത് ആചാരലംഘനത്തിന് തുല്യമാണ്. നൂറ്റാണ്ടുകളായി ആചരിച്ചുപോരുന്ന ക്ഷേത്രാചാരങ്ങൾ പാലിക്കേണ്ട ചുമതല ക്ഷേത്രത്തി​ൻെറ നടത്തിപ്പുകാരായ ദേവസ്വംബോർഡിനാണ്. ഈ ആചാരങ്ങൾ സംരക്ഷിക്കാനും ശബരിമലയുടെ പവിത്രത കാത്തുസൂക്ഷിക്കാനും ബാധ്യതപ്പെട്ടവർതന്നെ ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന്​ കൊട്ടാരം നിർവാഹകസംഘം പ്രസിഡൻറ് പി.ജി. ശശികുമാർ വർമ, സെക്രട്ടറി നാരായണ വർമ എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.