സഹകരണ പ്രസ്ഥാനം തകർക്കരുത് -പ്രതിപക്ഷ നേതാവ്​

പത്തനംതിട്ട: സാധാരണക്കാര​ൻെറ സാമ്പത്തിക സ്രോതസ്സായ കേരളത്തിലെ പ്രാഥമിക സഹകരണ മേഖലയെ തകർക്കരുതെന്ന്​ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളാ കോ-ഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വെബിനാർ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളബാങ്കി​ൻെറ രൂപവത്​കരണവുമായി സർക്കാർ മുന്നോട്ട് പോയതുമുതൽ പ്രാഥമിക സഹകരണ മേഖല വലിയ പ്രതിസന്ധിയിലാണ്. ഈ മേഖലയെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാറുകൾക്കുണ്ട്​ എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ്​ ജോഷ്വാ മാത്യു അധ്യക്ഷത വഹിച്ചു. റിട്ട. സഹകരണ സംഘം ജോയൻറ്​ രജിസ്ട്രാർ കെ. വി. രാധാകൃഷ്ണൻ, അഭിഭാഷകരായ ഒ.ഡി. ശിവദാസ്, സി.എ. ജോജോ, സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി , വൈസ് പ്രസിഡൻറ്​ ഇ.ഡി. സാബു, സെക്രട്ടറി എൻ. സുഭാഷ്കുമാർ, ട്രഷറർ പി.കെ. വിനയകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.