ദലിതരെ ഉന്മൂലനം ചെയ്യുന്നതിനെതിരെ യോജിച്ച പോരാട്ടം വേണം -ദലിത്​ ലീഡേഴ്​സ്​ കൗൺസിൽ

കോട്ടയം: ദലിതരെ വംശഹത്യ നടത്തി ഉന്മൂലനം ചെയ്യുക എന്ന ഗൂഢപദ്ധതിയുടെ തുടർച്ചയാണ്​ ഇപ്പോൾ രാജ്യവ്യാപകമായി വർധിച്ചുകൊണ്ടിരിക്കുന്ന കൂട്ടബലാത്സംഗങ്ങളും കൊലപാതകങ്ങളും ആക്രമണങ്ങളുമെന്ന്​ സ്​റ്റേറ്റ്​​ ദലിത്​ ലീഡേഴ്​സ്​ കൗൺസിൽ കേന്ദ്ര കൗൺസിൽ യോഗം. ഭരണഘടനയെയും നിയമവാഴ്​ചയെയും അട്ടിമറിച്ച്​ ദലിതരെ ഉന്മൂലനം ചെയ്യുന്ന ശക്തികൾക്കെതിരെ സംഘടനവ്യത്യാസങ്ങൾക്കും ഉപജാതികൾക്കും അതീതമായ യോജിച്ച പോരാട്ടം വേണമെന്നും വിഭാഗീയ സമരങ്ങളും ഒറ്റപ്പെട്ട പ്രതിഷേധങ്ങളും ദലിത്​ വിരുദ്ധ ശക്തികളെ സഹായിക്കാനേ ഉപകരിക്കൂവെന്നും​ യോഗം അഭിപ്രായപ്പെട്ടു. കേന്ദ്ര കമ്മിറ്റി ചെയർമാൻ പി.ജി. ഗോപിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ വിവിധ സംഘടന നേതാക്കൾ സംസാരിച്ചു. കേന്ദ്ര കമ്മിറ്റി ഭാരവാഹികളായി കെ. രാമൻകുട്ടി (തിരുവനന്തപുരം), പി. ഭരതൻ (കോഴിക്കോട്​), കെ.കെ. സഹദേവൻ (തൃശൂർ), ഡി.പി. കാഞ്ചിറാം (കോട്ടയം), ഡോ. എ.ജെ. രാജൻ​ (റിട്ട. ഐ.എ.എസ്​), ഡോ. സൈമൺ ജോൺ പത്തനംതിട്ട (രക്ഷാ), ചെറുവയ്​ക്കൽ അർജുനൻ (തിരുവനന്തപുരം), ശിവൻ കദളി (എറണാകുളം), എം.വി. ആണ്ടപ്പൻ (ആലപ്പുഴ), ടി.സി. രാമൻ (പത്തനംതിട്ട), പി.എസ്​. പ്രസാദ്​ കോട്ടയം (വൈസ്​ ചെയർ), പാറമ്പുഴ ഗോപി (കോട്ടയം), പന്തളം രാജേന്ദ്രൻ (തിരുവനന്തപുരം), കെ. പുഷ്​പകുമാർ (കോഴിക്കോട്​), ജയൻ കുന്നത്തൂർ (പാലക്കാട്​), എലിക്കുളം ജയകുമാർ (കോട്ടയം), സോമൻ പാമ്പായിക്കോട്​, ജാനകി രാജപ്പൻ, അമ്മിണി നാരായണൻ (പത്തനംതിട്ട), രേഖ സുരേന്ദ്രൻ തൃശൂർ (സെക്ര.) എന്നിവരെ കേന്ദ്ര കൗൺസിൽ യോഗം തെരഞ്ഞെടുത്തതായി ജനറൽ സെക്രട്ടറി ഐ.കെ. രവീന്ദ്രരാജ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.