അച്ഛ​െൻറ വേദന കരുത്തായി; പെൺമക്കൾ മീൻ വിൽക്കാനിറങ്ങി

അച്ഛ​ൻെറ വേദന കരുത്തായി; പെൺമക്കൾ മീൻ വിൽക്കാനിറങ്ങി തൊടുപുഴ : ചാളയുണ്ട്​ , അയലയുണ്ട്​, ശീലാവുണ്ട്​,ഏരിയും​ നല്ല വല്യ വറ്റയുമുണ്ട്... കൊച്ചി- ധനുഷ്​കോടി ദേശീയപാതയിൽ അടിമാലി ഇരുമ്പുപാലം ടൗണിലെ മീൻ കടയിൽ നിന്ന്​ ശിൽപയുടെയും നന്ദനയുടെയും ശബ്​ദം ഉയർന്ന്​ കേൾക്കാം. രണ്ട്​ മാസം മുമ്പ്​ വീഴ്​ചയെത്തുടർന്ന്​ കാലൊടിഞ്ഞ്​ വിശ്രമത്തിലിരിക്കുന്ന പിതാവി​ൻെറ മീൻ കട ഏറ്റെടുത്ത്​ നടത്തുകയാണ്​ ഈ സഹോദരിമാർ. ഇരുമ്പുപാലം വെട്ടിക്കല്‍ മനോജി​ൻെറയും സിന്ധുവി​ൻെറയും മക്കളാണ്​ ഇവർ. അടിമാലി മാര്‍ ബേസില്‍ കോളജ് ബി.ബി.എ വിദ്യാർഥിനിയാണ് ശിൽപ. നന്ദനയാക​ട്ടെ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി ഡിഗ്രി പ്രവേശനത്തിന് കാത്തിരിക്കുകയാണ് . രണ്ട്​ മാസം മുമ്പ്​​ പുലർച്ച മാർക്കറ്റിൽനിന്ന്​ മീനെടുക്കാനായി ഇറങ്ങു​േമ്പാൾ​ തെന്നി വീണ്​​ മനോജി​ൻെറ കാലി​ന്​ പൊട്ടലുണ്ടായതോടെയാണ്​ സംഭവങ്ങളുടെ തുടക്കം​. മൂന്ന്​ മാസ​ത്തെ വിശ്രമം ഡോക്​ടർ നിർദേശിച്ചതോടെ കട അടച്ചിടേണ്ടി വരുമോ എന്ന ആശങ്കയായി. മത്സ്യക്കച്ചവടമാണ്​ നാല്​ പേരടങ്ങുന്ന കുടുംബത്തി​ൻെറ ഏക ഉപജീവനം. ഈ സമയത്താണ്​ ​ മക്കൾ തന്നെ മുന്നോട്ടുവന്ന്​ ഞങ്ങൾ മീന്‍ വ്യാപാരം നടത്താം എന്ന് പറയുന്നത്​. എന്നാൽ, ടൗണിൽ ഇവർ തനിച്ച്​ മീൻ കച്ചവടം നടത്തുന്നതിനോട്​ മനോജിന്​​ യോജിക്കാൻ കഴിഞ്ഞില്ല. കേട്ടയുടൻ എതിർത്തു. എന്നാൽ, ശിൽപയും നന്ദനയും പിന്മാറിയില്ല. ആൺകുട്ടികളായിരുന്നേൽ അച്ചാച്ചി ഞങ്ങളെ കടയിൽ വിടില്ലായിരുന്നോ എന്ന ചോദ്യമെറിഞ്ഞു. രണ്ടേ രണ്ടു ദിവസം പോയി നോക്കാം, എന്നിട്ട്​പറ്റുന്നില്ലെങ്കിൽ കട അടച്ചിട്ടാ മതി എന്ന മക്കളുടെ നിർബന്ധത്തിന്​ ഒടുവിൽ മനോജ്​ വഴങ്ങി. പുലർച്ച മീൻ എത്തു​േമ്പാൾ തന്നെ ഇരുവരും കടയിലുണ്ടാകും. വിലയൊക്കെ മനഃപാഠമാക്കും. പിന്നെ ഉച്ചവരെ തിരക്കിലാണ്​. ആവശ്യക്കാർക്ക്​ മീൻ വൃത്തിയാക്കി മുറിച്ച്​ നൽകും. സഹായത്തിന്​ അമ്മ സിന്ധുവും ഉണ്ട്​. ആദ്യം ചിലരൊക്കെ എതിർപ്പുമായി എത്തിയതായി ശിൽപ പറഞ്ഞു. എന്നാൽ, അതിലൊന്നും കാര്യമില്ലെന്ന്​ മനസ്സിലായി. ഇപ്പോൾ നല്ല രീതിയില്‍ വ്യാപാരം നടക്കുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.