റബർകൃഷിയിൽ റബർ ബോർഡ് ഓൺലൈൻ പരിശീലനം

കോട്ടയം: റബർ കൃഷിയിൽ റബർ ബോർഡ് ഓൺലൈൻ പരിശീലനം നൽകുന്നു. പുതിയ നടീൽവസ്​തുക്കൾ, നടീൽരീതികൾ, വളപ്രയോഗം, കീടങ്ങളിൽനിന്നും രോഗങ്ങളിൽനിന്നുമുള്ള പരിരക്ഷ, വിളവെടുപ്പ്, റബർപാൽ സംസ്​കരണം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുള്ള മൂന്നുദിവസത്തെ പരിശീലനം ഈ മാസം 14 മുതൽ 16 വരെ കോട്ടയത്തുള്ള റബർ െട്രയിനിങ് ഇൻസ്​റ്റിറ്റ്യൂട്ടാണ് നടത്തുന്നത്. പരിശീലനമാധ്യമം മലയാളം. എല്ലാ ദിവസവും രാവിലെ 10 മുതൽ ഉച്ചക്ക്​ ഒന്നുവരെയാണ് പരിശീലനം. പരിശീലന ഫീസ്​ 714 രൂപ (നികുതികൾ അടക്കം). ഡയറക്ടർ (െട്രയിനിങ്), റബർ ബോർഡ് എന്ന പേരിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ (ഐ.എഫ്.എസ്​.സി കോഡ്: CBIN0284150) കോട്ടയത്തുള്ള റബർ ബോർഡ് ബ്രാഞ്ചിലെ 1450300184 അക്കൗണ്ട്​ നമ്പറിലേക്ക് ഫീസ്​ നേരിട്ട് അടക്കാം. 13ന് വൈകീട്ട് മൂന്നുവരെ രജിസ്​റ്റർ ചെയ്യാം. ആദ്യം രജിസ്​റ്റർ ചെയ്യുന്ന 200 പേർക്കാണ്​ േപ്രാഗ്രാം ലിങ്ക് ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0481 2353127 ഫോൺ നമ്പറിലോ 7994650941 വാട്സ്​ആപ് നമ്പറിലോ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.