ജോസ്​.കെ.മാണിക്ക്​ യു.ഡി.എഫിലേക്ക്​ വരവ്​ എളുപ്പമാകില്ല: ജോസഫ്​

തൊടുപുഴ: ജോസ് കെ. മാണിക്ക് എളുപ്പം യു.ഡി.എഫിലേക്ക് തിരിച്ചുവരാനാകില്ലെന്ന് പി.ജെ. ജോസഫ്. ജോസ് വിഭാഗം വിപ്പ് ലംഘിച്ചവരാണ്. തികച്ചും യു.ഡി.എഫ് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന അവർക്ക് എളുപ്പത്തിൽ മുന്നണിയിലേക്ക് വരാൻ കഴിയില്ല. ജോസ് കെ. മാണിയെ തിരികെ കൊണ്ടുവരാൻ യു.ഡി.എഫിൽ ഘടകകക്ഷികളാരും ശ്രമം നടത്തുന്നില്ല. അങ്ങനെ ജോസ് വിഭാഗം തന്നെ പ്രചരിപ്പിക്കുന്നതാണ്. ഇടതുപക്ഷവുമായി ധാരണയാകുന്നുവെന്നാണ് അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്​. നല്ല കുട്ടികളായി വന്നാൽ തിരിച്ചെടുക്കാമെന്ന് നേരത്തേ പറഞ്ഞിട്ടുണ്ട്. പക്ഷെ, അവരുടെ പോക്ക് അങ്ങനെയല്ല. തെരഞ്ഞെടുപ്പ് കമീഷ​ൻെറ വിധിക്കെതിരെ കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്യും. കേരളകോൺഗ്രസ് (എം) ചെയർമാൻ എന്ന സ്ഥാനം ജോസ് കെ. മാണി ഉപയോഗിക്കുകയോ പ്രവർത്തനം നടത്തുകയോ ചെയ്യരുതെന്ന് ഇടുക്കി മുൻസിഫ് കോടതിയുടെ വിധി ഇന്നും നിലനിൽക്കുകയാണ്. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ ഉന്നയിച്ച് ചെറുതോണിയിൽ നടത്തുന്ന സമരം അട്ടിമറിക്കാനുള്ള ശ്രമത്തിൽനിന്ന് ജോസ് വിഭാഗം പിന്മാറണമെന്നും ജോസഫ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.