നീതിക്കുവേണ്ടി പോരാട്ടം തുടരും -മാർ ഇഞ്ചനാനിയിൽ

വടശ്ശേരിക്കര: ചിറ്റാറിൽ വനപാലകർ കസ്​റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയ യുവ കർഷകൻ മത്തായിയുടെ കുടുംബത്തിന് നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്ന് ഇൻഫാം ദേശീയ രക്ഷാധികാരി മാർ റമിജിയോസ് ഇഞ്ചനാനിയിൽ. കേരളത്തിലെ സ്വതന്ത്ര കർഷക സംഘടനകളുടെ കൂട്ടായമയായ രാഷ്​ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാറിൽ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനപാലകർക്കെതിരെ വ്യക്തമായ തെളിവ് പൊലീസിന്​ കിട്ടിയിട്ടും കേസെടുക്കാതിരിക്കുന്നത് വനംവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ സ്വാധീനം മൂലമാണ്. ഇത് അംഗീകരിക്കാൻ കഴിയി​െല്ലന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ചെയർമാൻ വി.സി. സെബാസ്​റ്റ്യൻ അധ്യക്ഷത വഹിച്ചു. രാഷ്​ട്രീയ കിസാൻ മഹാസംഘം സംസ്ഥാന കൺവീനർ ജോയി കണ്ണൻചിറയുടെ നേതൃത്വത്തിലായിരുന്നു സമരം. കാഞ്ഞിരപ്പള്ളി മെത്രാൻ മാർ ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. പത്തനംതിട്ട മലങ്കര രൂപതാധ്യക്ഷൻ മാർ സാമുവൽ ഐറേനിയോസ് മുഖ്യാതിഥിയായിരുന്നു. കെ.വി. ബിജു, അഡ്വ. ബിനോയ് തോമസ്, ബസലേൽ റമ്പാൻ, ബാബു പുതുപ്പറമ്പിൽ, ഔസേപ്പച്ചൻ ചെറുകാട്, ജിജി പേരകശ്ശേരി, ഷിനോയ് അടയ്ക്കാപാറ, വർഗീസ് മാത്യു, നെല്ലിക്കൽ രാജൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.