സി.ബി.എസ്.ഇ, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം

കോട്ടയം: വിവിധ കോഴ്സുകളിൽ ഉന്നത വിജയം കൈവരിക്കുന്നതിന്​ ശ്രമിക്കുന്നവരെ സഹായിക്കുന്ന ആകാശ് ഇൻസ്​റ്റിറ്റ്യൂട്ടി​ൻെറ കേരളത്തിലെ വിവിധ ശാഖകളിൽനിന്ന്​ സി.ബി.എസ്.ഇ, പ്ലസ് ടു പരീക്ഷ എഴുതിയ വിദ്യാർഥികൾ മികച്ച വിജയം കൈവരിച്ചു. കോട്ടയം ശാഖയിലെ ഐവി ട്രീസ സിബി, തിരുവനന്തപുരത്തെ ആർ. അർജുൻ എന്നിവർ 98.8 ശതമാനവും കോഴിക്കോട് ശാഖയിലെ രംഗനായഗി 98.2 ശതമാനം മാർക്കും നേടി ടോപ് സ്കോറർമാരായി. സംസ്ഥാനത്ത്​ ആകാശ് ഇൻസ്​റ്റിറ്റ്യൂട്ടി​ൻെറ സഹായത്തോടെ പരീക്ഷ എഴുതിയ 649 വിദ്യാർഥികളും ഉയർന്ന മാർക്കോടെ വിജയിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയവരെ ആകാശ് എജുക്കേഷനൽ സർവിസസ് ലിമിറ്റഡ് സി.ഇ.ഒ ആകാശ് ചൗധരി അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.