ചിറക്കടവി​െൻറ നിരത്തുകൾക്ക് സ്ഥിരപരിചയമായിരുന്ന ഷാജിയുടെ മുച്ചക്ര വാഹനം ഇനി പച്ചക്കറിവിത്തുകളുമായെത്തും

ചിറക്കടവി​ൻെറ നിരത്തുകൾക്ക് സ്ഥിരപരിചയമായിരുന്ന ഷാജിയുടെ മുച്ചക്ര വാഹനം ഇനി പച്ചക്കറിവിത്തുകളുമായെത്തും പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിലെ നിരത്തുകളിൽ മുച്ചക്ര വാഹനത്തിൽ ലോട്ടറി വിൽപനയുമായി സ്ഥിരസാന്നിധ്യമായിരുന്ന തെക്കേത്തുകവല കൊട്ടാടിക്കുന്നേൽ ഷാജി ലോക്ഡൗൺ കാലത്ത് പ്രതിസന്ധികളെ അതിജീവിക്കാനായി പുതിയൊരു മാർഗം തേടുകയായിരുന്നു. ഭിന്നശേഷിക്കാരനായ ഷാജിക്ക് കുടുംബം പുലർത്താനായി പുതിയൊരു ബിസിനസ് അനിവാര്യമായിരുന്നു. വിവിധയിനം പച്ചക്കറിവിത്തുകൾ ചെറു പായ്ക്കറ്റുകളിലാക്കി റോഡരികിലുള്ള വീടുകളിൽ വിൽപന നടത്തിയാൽ പ്രതിസന്ധികളെ തരണംചെയ്യാനാവുമെന്നുള്ള പുതിയ ആശയം ഷാജി പഞ്ചായത്ത്​ അംഗവും ചിറക്കടവ് ജനനിധി ബാങ്കി​ൻെറ ചെയർമാനുമായ കെ.ജി. കണ്ണനുമായി പങ്കു​െവച്ചു. മണിക്കൂറുകൾക്കകം പുതിയ സംരംഭത്തിനാവശ്യമായ മൂലധനം ചിറക്കടവ് ജനനിധി ഷാജിക്ക് അനുവദിച്ചു. ഇതോടെ പഴയ മുച്ചക്ര വാഹനത്തിൽ ഷാജിയുടെ പുതിയ സ്വപ്നങ്ങൾക്ക് വിത്തുമുളച്ചു. വിത്തുകൾ ആവശ്യമുള്ളവർക്ക് ഷാജിയുമായി ബന്ധപ്പെടാം. ഫോൺ: 9562685843. വിജയികളെ ഡി.വൈ.എഫ്.ഐ അനുമോദിച്ചു എലിക്കുളം: എലിക്കുളം പഞ്ചായത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയികൾക്ക് ഉപഹാരം നൽകി. ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി അജാസ് റഷീദ്, പ്രസിഡൻറ് ബി.ആർ. അൻഷാദ് എന്നിവർ ഉപഹാരങ്ങൾ നൽകി. മേഖല സെക്രട്ടറി നിജിൻ ജി.ദാസ്, പ്രസിഡൻറ് വൈഷ്ണവി ഷാജി എന്നിവർ നേതൃത്വം നൽകി. KTL dyfi sslc എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർഥികളെ ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി അജാസ് റഷീദ് അനുമോദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.