തിരുവല്ല വിജയ കൺവെൻഷൻ സെന്‍റർ തുറന്നു

തിരുവല്ല: ആത്മസമർപ്പണമാണ് യഥാർഥ സേവനമെന്നും പൊതുപ്രവർത്തനം രാഷ്ട്രീയത്തിനതീതമായ സേവന പ്രവർത്തനമാകണമെന്നും ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. തിരുവല്ല ഇടിഞ്ഞില്ലത്ത് വിജയ ഇന്‍റർനാഷനൽ കൺവെൻഷൻ സെന്‍റർ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനവും നാമകരണ സമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആന്‍റോ ആന്‍റണി എം.പി അധ്യക്ഷത വഹിച്ചു. കൺവെൻഷൻ സെന്‍റർ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. വിജയ മാനേജിങ്​ ഡയറക്ടർ കെ.പി. വിജയൻ ആമുഖപ്രഭാഷണം നടത്തി. കൺവെൻഷൻ സെന്‍ററിലെ വിവിധ സമ്മേളന ഹാളുകൾ മന്ത്രിമാരായ വി.എൻ. വാസവൻ, വീണ ജോർജ് എന്നിവരും ജോബ് മൈക്കിൾ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. ചാരിറ്റി പ്രോജക്ട് ഉൾപ്പെടെയുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ശിവഗിരിമഠം സെക്രട്ടറി ഋതംഭരാനന്ദ സ്വാമിജി, തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, സംവിധായകൻ ബ്ലസി എന്നിവർ നിർവഹിച്ചു. കൺവെൻഷൻ സെന്ററിന്റെ പ്രിൻസിപ്പൽ ആർക്കിടെക്ട് രാജേഷ് രവീന്ദ്രന് മെമന്റോ സമ്മാനിച്ചു. ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ഗുരുപ്രസാദ് സ്വാമി, നിർവിണാനന്ദ സ്വാമി, ഇമാം ഷംസുദ്ദീൻ മന്നാനി, ഫാ. സിജോ പന്തപ്പള്ളിൽ, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂനിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, ആർ. സനൽകുമാർ, ജോസഫ് എം. പുതുശ്ശേരി, ഡി. അനിൽകുമാർ, സോമൻ താമരച്ചാലിൽ, റോയി വർഗീസ്, ആർ. ജയകുമാർ, മധു പരുമല, എം. സലിം, ആർ. ജയകുമാർ, ഈപ്പൻ കുര്യൻ, എം.പി. ഗോപാലകൃഷ്ണൻ, സാം ഈപ്പൻ, കൺവെൻഷൻ സെന്‍റർ ജനറൽ മാനേജർ അനീഷ് ജോസഫ് വർഗീസ് എന്നിവർ സംസാരിച്ചു. photo caption: തിരുവല്ലയിൽ വിജയ ഇന്‍റർനാഷനൽ കൺവെൻഷൻ സെന്‍റർ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി പി. രാജീവ്, ആന്‍റോ ആന്‍റണി എം.പി, ജോബ് മൈക്കിൾ എം.എൽ.എ, വിജയ കൺവെൻഷൻ സെന്‍റർ മാനേജിങ്​ ഡയറക്ടർ കെ.പി. വിജയൻ, ഋതംഭരാനന്ദ സ്വാമിജി, ഗുരുപ്രസാദ് സ്വാമിജി, ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, നിർവിണാനന്ദ സ്വാമിജി, ഇമാം ഷംസുദ്ദീൻ മന്നാനി, ഗുരുപ്രസാദ് സ്വാമിജി, ഫാ. സിജോ പന്തപ്പള്ളിൽ, ബ്ലസി തുടങ്ങിയവർ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.