അഡ്വ. വി.ബി. ബിനു സി.പി.ഐ ജില്ല സെക്രട്ടറി

ഏറ്റുമാനൂർ: സി.പി.ഐ ജില്ല സെക്രട്ടറിയായി അഡ്വ. വി.ബി. ബിനുവിനെ തെരഞ്ഞെടുത്തു. സംസ്ഥാന കൗൺസിൽ നിർദേശിച്ച സ്ഥാനാർഥിക്കെതിരെ മത്സരിച്ചാണ് ബിനു സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. അസി. സെക്രട്ടറി വി.കെ. സന്തോഷ് കുമാർ സെക്രട്ടറിയാവുമെന്നായിരുന്നു ജില്ല സമ്മേളനത്തിന്‍റെ തുടക്കം മുതലുള്ള ധാരണ. സംസ്ഥാന കൗൺസിൽ നിർദേശിച്ചതും സന്തോഷ് കുമാറിന്‍റെ പേരായിരുന്നു. എന്നാൽ, ഭൂരിഭാഗംപേരും എതിർത്തു. വി.ബി. ബിനുവിന്‍റെ പേരാണ് മറുവിഭാഗം മുന്നോട്ടുവെച്ചത്. തലയോലപ്പറമ്പിൽനിന്നുള്ള കെ.ഡി. വിശ്വനാഥനാണ് വി.ബി. ബിനുവിന്‍റെ പേര് നിർദേശിച്ചത്. കോട്ടയം മണ്ഡലത്തിൽനിന്നുള്ള ടി.സി. ബിനോയ് പിന്താങ്ങി. മത്സരം ഒഴിവാക്കാൻ സംസ്ഥാന നേതൃത്വം ഇടപെട്ടെങ്കിലും ഇരുവിഭാഗവും പിന്മാറാൻ തയാറായില്ല. ഇതോടെ വോട്ടെടുപ്പ് നടത്തുകയായിരുന്നു. വി.ബി. ബിനു 29ഉം, സന്തോഷ് കുമാർ 21ഉം വോട്ടുനേടി. 51 അംഗ ജില്ല കമ്മിറ്റിയെ തെരഞ്ഞെടുത്തശേഷം ചേർന്ന ആദ്യയോഗത്തിലാണ് സെക്രട്ടറിയെച്ചൊല്ലി തർക്കമുണ്ടായത്. കെ.ഇ. ഇസ്മായിൽ, ഇ.ചന്ദ്രശേഖരൻ, സി.എൻ. ചന്ദ്രൻ, പി.വസന്തം, സത്യൻ മൊകേരി എന്നിവരുടെ സാന്നിധ്യത്തിലാണ് വോട്ടെടുപ്പ് നടന്നത്. പടം: KTG V.B Binu അഡ്വ. വി.ബി. ബിനു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.