Posted On
date_range Updated On
date_range കാർ തലകീഴായി മറിഞ്ഞ് നാല് എൻജിനീയറിങ് വിദ്യാർഥികൾക്ക് പരിക്ക്
പാരിപ്പള്ളി: കാർ തലകീഴായി മറിഞ്ഞ് നാല് എൻജിനീയറിങ് വിദ്യാർഥികൾക്ക് പരിക്ക്. കൊല്ലം ടി.കെ.എം കോളജ് വിദ്യാർഥികളായ കൊല്ലം കടപ്പാക്കട സ്വദേശി അക്ഷയ് (21), അയത്തിൽ സ്വദേശി ആഷിക് (21), കൊട്ടാരക്കര പൂവറ്റൂർ കുളക്കട സ്വദേശി സഞ്ജീവ് (23), പുത്തൂർ സ്വദേശി നന്ദു (24) എന്നിവർക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച പുലർച്ച നാലിന് ദേശീയപാതയിൽ കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിനു സമീപമായിരുന്നു അപകടം. പരീക്ഷാകാലമായതിനാൽ കോളജിൽ തന്നെ താമസിച്ച് പഠനം നടത്തിവരുകയായിരുന്ന ഇവർ വെളുപ്പിന് കാപ്പികുടിക്കാനിറങ്ങിയതാണെന്ന് പൊലീസ് അറിയിച്ചു. നാലുപേരും തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.