ATTN കൊല്ലം: ജില്ല പദ്ധതി 2018 പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജില്ല തല ഉദ്യോഗസ്ഥരുടെ ചേര്‍ന്നു. 2018ന് ശേഷം ഉണ്ടായ പ്രകൃതി ദുരന്തങ്ങളുടെയും കോവിഡ് വ്യാപനത്തിന്‍റെയും പശ്ചാത്തലത്തില്‍ ജില്ല പദ്ധതിയുടെ പരിഷ്‌കരണം അത്യന്താപേക്ഷിതമാണെന്ന് യോഗം വിലയിരുത്തി. പുതുതായി നേരിടുന്ന വെല്ലുവിളികളും പരിഹാരമാര്‍ഗങ്ങളും ഉള്‍പ്പെടുത്തി 14ാം പഞ്ചവത്സര പദ്ധതി കാലത്ത് പദ്ധതി പരിഷ്‌കരിക്കും. 2018ലെ പദ്ധതി പുരോഗതിയും പുതുക്കിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ജില്ല പദ്ധതി തയാറാക്കുന്നതിനുള്ള കരട് സമയക്രമവും യോഗത്തില്‍ നിർദേശിച്ചു. ജില്ല പ്ലാനിങ് ഓഫിസര്‍ പി.ജെ. ആമിന അധ്യക്ഷത വഹിച്ചു. ------------------------------------------------- ഇ.പി.എഫ് പെന്‍ഷന്‍ അദാലത് കൊല്ലം: ജില്ല എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ മേഖലാ ഓഫിസിന്‍റെ ആഭിമുഖ്യത്തില്‍ പെന്‍ഷന്‍ സംബന്ധിച്ച പരാതി പരിഹാര ഓള്‍ ഇന്ത്യ പെന്‍ഷന്‍ അദാലത് മേയ് അഞ്ചിന് രാവിലെ 11ന് ഗൂഗ്ള്‍മീറ്റ് വഴിയും ഇ.പി.എഫ് പെന്‍ഷന്‍ അദാലത് മേയ് 11ന് വൈകീട്ട് മൂന്നിന് ജില്ല പി.എഫ് ഓഫിസില്‍വെച്ച് നേരിട്ടും നടക്കും. ഫോൺ: 0474 2767645, 0474 2751872.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.