സെമിനാർ

കരുനാഗപ്പള്ളി: വിദ്വേഷ രാഷ്ട്രീയം രാജ്യത്തെ തകർക്കുന്നെന്ന പ്രമേയത്തിൽ നാഷനൽ വിമൻസ് ഫ്രണ്ട് രാജ്യവ്യാപകമായി നടത്തുന്ന കാമ്പയിന്‍റെ ഭാഗമായി സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ നടന്ന എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ അമ്പിളി ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. നാഷനൽ വിമൺസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ആമിന സജീവ് വിഷയാവതരണം നടത്തി. സംസ്ഥാന സമിതിയംഗം മാജിത അധ്യക്ഷത വഹിച്ചു. എഴുത്തുകാരി ജി. അംബിക, വനിത ലീഗ് കൊല്ലം ജില്ല പ്രസിഡന്റ് അഡ്വ. റംല ഇസ്മയിൽ, പോരുവഴി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന, നാഷനൽ വിമൺസ് ഫ്രണ്ട് ജില്ല പ്രസിഡന്റ് അഡ്വ. സുമയ്യ നജീബ്, ജില്ല സെക്രട്ടറി റസീന ഷിഹാബ് എന്നിവർ സംസാരിച്ചു. ചിത്രം: നാഷനൽ വിമൺസ് ഫ്രണ്ട് കരുനാഗപള്ളി സംഘടിപ്പിച്ച സാമൂഹിക പ്രവർത്തക അമ്പിളി ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.