കൂര കത്തി നശിച്ചു; സര്‍ട്ടിഫിക്കറ്റടക്കം നഷ്ടപ്പെട്ട് നിര്‍ധന കുടുംബം

കുളത്തൂപ്പുഴ: ലൈഫ് പദ്ധതി പ്രകാരം അനുവദിച്ച വീട് നിര്‍മിക്കുന്നതിനിടെ താൽക്കാലികമായി കെട്ടിയ കൂര കത്തി നശിച്ചു. പായയും കട്ടിലും വസ്ത്രങ്ങളും വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും പുസ്തകങ്ങളും അഗ്നിക്കിരയായി. കുളത്തൂപ്പുഴ ഡാലി പഞ്ചമി ഭവനില്‍ സാദു - സഞ്ചു ദമ്പതികളുടെ കൂരയാണ് കഴിഞ്ഞ ദിവസം കത്തിനശിച്ചത്. വീടിന്‍റെ നിർമാണത്തിനായി പഴയ വീട് പൊളിച്ചുമാറ്റി ഷീറ്റും തകിടും ഉപയോഗിച്ച് താൽക്കാലിക ഷെഡ് കെട്ടിയുണ്ടാക്കി അതിനുള്ളിലാണ് സാധനങ്ങളും സൂക്ഷിച്ചിരുന്നത്.

സമീപവാസികളുടെ സഹായത്തോടെ തീ കെടുത്തിയെങ്കിലും എല്ലാം കത്തി നശിച്ചു. സ്ഥലത്തിന്‍റെ പ്രമാണവും മറ്റു രേഖകളും പ്ലസ് ടു കഴിഞ്ഞ മകളുടെ സര്‍ട്ടിഫിക്കറ്റുകളും ഒമ്പതില്‍ പഠിക്കുന്ന മകന്‍റെ പുസ്തകങ്ങളും ജനന സര്‍ട്ടിഫിക്കറ്റുകളും കുട്ടികളുടെ ആധാറും ബാങ്ക് പാസ് ബുക്കുകളും എല്ലാം കത്തിനശിച്ചു. വീടിന് അനുവദിച്ച തുക പിന്‍വലിക്കാനായി റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും കൈയില്‍ കരുതിയിരുന്നതിനാല്‍ അതു മാത്രം നഷ്ടമായില്ല. നഷ്ടമായ രേഖകള്‍ എങ്ങനെ ഉണ്ടാക്കുമെന്ന വേവലാതിയിലാണ് സാദുവും കുടുംബവും.

Tags:    
News Summary - fire accident at house certificates burned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.