ശിവൻ
കുന്നിക്കോട്: നിരവധി കേസുകളിലെ പ്രതിയെ പൊലീസ് പിടികൂടി. വിളക്കുടി ആവണീശ്വരം ചക്കുപാറ പ്ലാംകീഴിൽ ചരുവിളവീട്ടിൽ വിനീത് എന്ന ശിവൻ (28) ആണ് ബംഗളൂരുവിൽനിന്ന് അറസ്റ്റിലായത്. രണ്ടുതവണ കാപ്പ ചുമത്തുകയും ഒരുവർഷത്തോളം ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തു.
2023 ജൂണിൽ പുറത്തിറങ്ങിയ ശേഷം വീണ്ടും സമാന രീതിയിലുള്ള പരാതികള്‍ ഉണ്ടായ ശേഷം ഒളിവിൽ കഴിഞ്ഞുവരവേയാണ് അറസ്റ്റ്. കുന്നിക്കോട് എസ്.ഐ ഗംഗാപ്രസാദ്, എ.എസ്.ഐ അമീൻ, എസ്.സി.പി.ഒ ബാബുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.