....ke+kw+ke....അഡ്മിറ്റ് കാർഡ്

കൊല്ലം: കൊട്ടാരക്കര ജവഹർ നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസ്​ പ്രവേശനത്തിനുവേണ്ടി ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അഡ്മിറ്റ് കാർഡുകൾ navodaya.gov.in വെബ്സൈറ്റിൽനിന്ന്​ ഡൗൺലോഡ് ചെയ്യണം. അഡ്മിറ്റ് കാർഡ് എടുക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വിദ്യാലയ ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 0474 2964390. ....ke+kw+ke.... റേഷൻ കടകളെ ആധുനീകരിക്കും -മന്ത്രി കൊല്ലം: പണമിടപാടുകൾ ഉൾപ്പെടെ നടത്താൻ കഴിയുന്ന രീതിയിൽ റേഷൻ കടകളെ ആധുനീകരിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്‍റെ ജില്ലയിലെ കുടിശ്ശിക നിവാരണ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർ സജിത്ബാബു, ചീഫ് അക്കൗണ്ട്സ്​ ഓഫിസർ വി. സുഭാഷ്, ജില്ല സപ്ലൈ ഓഫിസർ സി.വി. മോഹൻകുമാർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.