തൊടിയൂർ സൈക്കിൾ മുക്കിന് സമീപം നൂറുദ്ദീെൻറ വീട്ടിൽനിന്ന് എക്സൈസ് പിടികൂടിയ ചാരായവും വാറ്റുപകരണങ്ങളും
തൊടിയൂരിൽ വാറ്റ് കേന്ദ്രത്തിൽ റെയ്ഡ്; ചാരായവും കോടയും പിടികൂടി
കരുനാഗപ്പള്ളി: എക്സൈസ് സംഘം തൊടിയൂരിൽ നടത്തിയ റെയ്ഡിൽ വീട്ടിൽ നിന്ന് ചാരായവും കോടയും പിടികൂടി. എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവൻറിവ് ഓഫിസർ പി.എൽ. വിജിലാലിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തൊടിയൂർ വടക്ക് മുറിയിൽ സൈക്കിൾമുക്കിനുസമീപം ഫാത്തിമ മൻസിലിൽ നൂറുദ്ദീെൻറ വീട്ടിൽ നിന്നാണ് 75 ലിറ്റർ ചാരായവും 610 ലിറ്റർ കോടയും 150 ലിറ്റർ സ്പെൻറ് വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്. നൂറുദ്ദീനെ അറസ്റ്റ് ചെയ്തു.
ലോക്ഡൗൺ മറവിൽ കച്ചവടത്തിനായി ശേഖരിച്ചുെവച്ച ചാരായമാണ് കണ്ടെത്തിയത്. നൂറുദ്ദീെൻറ വീടിെൻറ സ്റ്റോർ റൂമിൽ 200 ലിറ്ററിെൻറ ഇരുമ്പ് ബാരൽ െവച്ച ശേഷം ബാരലിൽ കോപ്പർ ട്യൂബ് ഘടിപ്പിച്ച് മുറിക്കുള്ളിൽ സിമൻറ് കൊണ്ട് നിർമിച്ച ടാങ്ക് ഉണ്ടാക്കി വെള്ളം നിറച്ച് കന്നാസിലേക്ക് ചാരായം വാറ്റിയെടുക്കുന്നതായാണ് കണ്ടെത്തിയത്.
ഗൾഫിൽ ജോലി ചെയ്തിരുന്ന നൂറുദ്ദീൻ അവിടെ മുറികളിൽ ചാരായം വാറ്റാൻ നടപ്പാക്കി വന്ന രീതിയാണ് വീട്ടിലും നടപ്പാക്കിയിരുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു. റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ കിഷോർ, സുധീർബാബു, സന്തോഷ്, സജികുമാർ, സുജിത്, റാസ്മിയ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.