കരുനാഗപ്പള്ളി: അനധികൃത ഫ്ലാറ്റ് നിർമാണം കാരണം വീട് വെള്ളത്തിനടിയിലായ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റി നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. കരുനാഗപ്പള്ളി താലൂക്കാശുപത്രിക്ക് കിഴക്കു വശത്ത് താമസിക്കുന്ന ഉണ്ണിയുടെ വീടും പരിസരവും കുറേ വർഷമായി വെള്ളക്കെട്ടിലാണ്.
അന്നു മുതൽ ഈ കുടുംബം നിരവധി ഓഫിസുകൾ കയറിയിറങ്ങിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നും ഇതു കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് മുനിസിപ്പൽ സെക്രട്ടറിയെ ഉപരോധിച്ചത്.
ഉപരോധ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി. മഞ്ജുകുട്ടൻ ഉദ്ഘാടനം ചെയ്തു. പ്രിയദർശൻ അധ്യക്ഷതവഹിച്ചു. വീട്ടിൽനിന്ന് വെള്ളം ഒഴുക്കിക്കളയാനുള്ള ഓട നിർമിക്കാനായി ഫ്ലാറ്റ് ഉടമക്ക് നിർദേശം നൽകുമെന്നും വരുന്ന ഏഴു ദിവസത്തിനുള്ളിൽ നടപടി തുടങ്ങിയില്ലെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്നും മുനിസിപ്പൽ സെക്രട്ടറി അറിയിച്ചതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.
നടപടി എടുത്തില്ലങ്കിൽ തുടർസമരമായി മുന്നോട്ട് പോകുമെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ബോബൻ ജി. നാഥ്, എസ്. അനൂപ് കരുനാഗപ്പള്ളി, അനീഷ് മുട്ടാണിശ്ശേരിൽ, ഇർഷാദ് ബഷീർ, സിംലാൽ അസ്ലം ആദിനാട്, അനില ബോബൻ, മോഹൻദാസ്, അജ്മൽ കരുനാഗപ്പള്ളി, ഷാഫി പള്ളിമുക്ക്, ഉണ്ണിക്കുട്ടൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.