സുധീഷ്
കൊല്ലം: പണയം വെച്ച സ്വർണം തിരികെ എടുക്കുന്നതിനെപ്പറ്റി ചോദിച്ചതിലുള്ള വിരോധത്തിൽ ഭാര്യയെ തടിക്കക്ഷണംകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ഒന്നരവയസ്സുള്ള കുഞ്ഞിനെ എടുത്തെറിയുകയും ചെയ്ത കേസിലെ പ്രതിക്ക് മൂന്നുവർഷം തടവ്.
തഴുത്തല കിഴവൂർ സുധീഷ് ഭവനിൽ സുധീഷിനെ (29) ആണ് മൂന്ന് വർഷം കഠിന തടവിനും 25,000 രൂപ പിഴ നൽകാനും ശിക്ഷിച്ച് സെഷൻസ് കോടതി കൊല്ലം ജില്ല ഫസ്റ്റ് അഡീഷനൽ ജഡ്ജി എൻ. വിനോദ് ഉത്തരവായത്.
പിഴത്തുക ഭാര്യക്ക് നൽകണം. പിഞ്ചുകുഞ്ഞിനെ എടുത്തെറിഞ്ഞ കുറ്റത്തിന് ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം മൂന്ന് മാസം തടവ് കൂടി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി. കൊട്ടിയം എസ്.ഐ ആയിരുന്ന സുജിത് ജി. നായർ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷൻ ചുമതല സി.പി.ഒ മഞ്ജുഷക്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.