പ​ന്മ​ന മി​ടാ​പ്പ​ള്ളി വ​ല്ലാ​റ്റി​ൽ - പു​തു​ശ്ശേ​രി​ക്കു​ളം റോ​ഡ്

വെ​ള്ള​ക്കെ​ട്ടാ​യ നി​ല​യി​ൽ

വ​ല്ലാ​റ്റി​ൽ-​പു​തു​ശ്ശേ​രി​ക്കു​ളം റോഡിൽ വെള്ളക്കെട്ട്​

ച​വ​റ: റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് മൂ​ലം യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി​ട്ട് നാ​ളു​ക​ളാ​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്ന്​ പ​രാ​തി. പ​ന്മ​ന മി​ടാ​പ്പ​ള്ളി വ​ല്ലാ​റ്റി​ൽ-​പു​തു​ശ്ശേ​രി​ക്കു​ളം റോ​ഡാ​ണ് ത​ക​ർ​ന്ന്​ വെ​ള്ള​ക്കെ​ട്ടാ​യ​ത്. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് റോ​ഡ് ന​വീ​ക​രി​ച്ച് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​തോ​ടെ റോ​ഡി​ൽ വെ​ള്ളം കെ​ട്ടി നി​ന്ന് റോ​ഡ് ത​ക​ർ​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ര​ണ്ട​ടി​യി​ലേ​റെ കു​ഴി​യാ​യി മാ​റി​യ റോ​ഡി​ൽ കാ​ൽ​ന​ട പോ​ലും അ​സാ​ധ്യ​മാ​ണ്. സ​മീ​പ​ത്തെ സ്കൂ​ളി​ലും മ​റ്റ്​ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ദു​രി​ത​ത്തി​ലാ​ണ്. സൈ​ക്കി​ളി​ൽ പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും പ​തി​വാ​യി കു​ഴി​യി​ൽ തെ​ന്നി വീ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്നു.

ശ​ക്ത​മാ​യി പെ​യ്യു​ന്ന മ​ഴ​യി​ൽ റോ​ഡ് തോ​ടാ​യി മാ​റു​ക​യും ചെ​യ്യും. ഓ​ട​യു​ണ്ടെ​ങ്കി​ലും വെ​ള്ള​മൊ​ഴു​കി പോ​കാ​നു​ള്ള സൗ​ക​ര്യ​മി​ല്ല. വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം പു​തി​യ ഓ​ട കൂ​ടി നി​ർ​മി​ക്ക​ണ​മെ​ന്ന്​ അ​ധ്യാ​പ​ക​നാ​യ മു​സ്ത​ഫ മു​ള​മൂ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Waterlogging on the Vallattil-Puthuserrikulam road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.