ചവറ ശാസ്താംകോട്ട റോഡിൽ അരിനല്ലൂർ കല്ലുംപുറത്ത് ജങ്ഷനിൽ അപകടാവസ്ഥയിൽ പകുതി മുറിച്ച് മാറ്റിയ നിലയിലുള്ള ഉണങ്ങിയ മരം
Posted On
date_range Updated On
date_range പാതയോരത്തെ ഉണങ്ങിയ മരം അപകടഭീഷണി
ചവറ: പാതയോരത്തെ പകുതി മുറിച്ച നിലയിലുള്ള ഉണങ്ങിയ മരം യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നു. ചവറ ശാസ്താംകോട്ട റോഡിൽ അരിനല്ലൂർ കല്ലുംപുറത്ത് ജങ്ഷനിലെ മരമാണ് അപകട ഭീഷണിയുയർത്തുന്നത്. ശക്തമായ കാറ്റടിച്ചാൽ മരം കടപുഴകുന്ന രീതിയിൽ തീർത്തും അപകടാവസ്ഥയിലാണ്. ഈ മരത്തോട് ചേർന്നാണ് 11 കെ.വി വൈദ്യുതി ലൈനും കടന്നുപോകുന്നത്.
വിദ്യാർഥികളടക്കം നൂറുകണക്കിന് ആളുകളും നിരവധി വാഹനങ്ങളും കടന്നുപോകുന്ന വഴിയിലെ മരം എത്രയുംവേഗം മുറിച്ച് നീക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറാവണമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കളായ ശിവപ്രസാദ് കോയിവിളയും ജോയ് മോൻ അരിനല്ലൂരും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.