രാജീവ്
Posted On
date_range Updated On
date_range കുളിമുറി ദൃശ്യം പകര്‍ത്തിയയാള്‍ പിടിയില്‍
ചവറ: വീട്ടുവളപ്പില്‍ അതിക്രമിച്ച് കയറി കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ പ്രതി പിടിയില്‍. വടക്കുംതല കുറ്റിവട്ടം ഉദിരന്‍കാവില്‍ രാജീവ് (32) ആണ് പൊലീസിന്റെ പിടിയിലായത്. വടക്കുംതലയില്‍ ഓടയുടെ പണിക്ക് വന്നതായിരുന്നു ഇയാള്‍. പണി കഴിഞ്ഞ് മടങ്ങും വഴി വീട്ടുവളപ്പില്‍ അതിക്രമിച്ച് കയറുകയും കൈയിലുണ്ടായിരുന്ന മൊബൈൽ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
സ്ത്രീ ബഹളം വെച്ചതിനെ തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെട്ടു. പിന്നീട് ചവറ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും രാജീവിനെ പിടികൂടുകയുമായിരുന്നു. ചവറ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ വിപിന്‍ കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ ജയപ്രകാശ്, സി.പി.ഒ ഷെഫീക്ക്, ഹരിലാല്‍, സബിത എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.