അശോകൻ
Posted On
date_range Updated On
date_range യുവതിയെ അപമാനിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
ചവറ: യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചയാൾ പിടിയിലായി. ചവറ പന്മന മിടാപ്പള്ളി പുതുശ്ശേരി പടീറ്റതിൽ അശോകൻ (44) ആണ് ചവറ പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാവിലെ 10.30 ഓടെ യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറി അസഭ്യം പറഞ്ഞ് ബലമായി കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി മുറിക്കുള്ളിൽ കയറി കതകടച്ചപ്പോൾ കതക് ചവിട്ടിപ്പൊളിച്ച് നാശനഷ്ടം ഉണ്ടാക്കി.
യുവതിയുടെ പരാതിയിൽ ചവറ പൊലീസ് സബ് ഇൻസ്പെക്ടർ കുരുവിളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.