അപകടത്തിൽ ഗുരുതര പരിക്കേറ്റ കുതിരയെ വാഹനത്തിലേക്ക് കയറ്റുന്നു
Posted On
date_range Updated On
date_range വിരണ്ടോടിയ കുതിരക്ക് കാറിലിടിച്ച് ഗുരുതരമായി പരിക്കേറ്റു
ചവറ: ദേശീയപാതയിലേക്ക് വിരണ്ടോടിയ കുതിരക്ക് കാറിലിടിച്ച് നിലത്ത് വീണ് ഗുരുതരമായി പരിക്കേറ്റു. മരുന്നൂർകുളങ്ങര ചെറുകോൽപറമ്പിൽ മുഹ്സിെൻറ ഉടമസ്ഥതയിലുള്ള സൈറയെന്ന നാലുവയസ്സുള്ള പെൺകുതിരക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 8.30ന് ദേശീയപാതയിൽ കന്നേറ്റി പള്ളിമുക്കിലാണ് അപകടം. വിരണ്ടോടിയ കുതിര ആലപ്പുഴ കരുവാറ്റ തിരുനെല്ലി പീടികയിൽ വിജയകുമാറും മകനും സഞ്ചരിച്ച കാറിലേക്ക് ചാടിക്കയറുന്നതിനിടയിൽ തെറിച്ച് റോഡിലേക്ക് വീണാണ് ഗുരുതര പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.