ചികിത്സ സഹായം തേടുന്ന സുജിത

ഉപജീവനോപാധിയും കൈവിട്ട്​ സുജിതക്ക്​ ശുശ്രൂഷകനായി സച്ചിൻ; വേണം കരുതൽ

ചവറ: അർബുദത്തിെൻറ ആക്രമണത്തിൽ തളരാതെ ഭാര്യ സുജിതക്ക്​​ താങ്ങായി നിൽക്കാൻ ഉപജീവനം പോലും ഉപേക്ഷിക്കേണ്ടിവന്നു സച്ചിൻരാജിന്​. ഇപ്പോൾ, ആരോഗ്യത്തോടെ ചിരിക്കുന്ന സുജിതയെ കാണാൻ സുമനസ്സുകളുടെ കനിവ്​ തേടുകയാണ്​ സച്ചിൻ. അർബുദത്തിെൻറ ഭീകരത തേവലക്കര അരിനല്ലൂര്‍ ഏഴാം വാര്‍ഡില്‍ ചക്കിനാല്‍ വീടിനെ വേട്ടയാടാൻ തുടങ്ങിയിട്ട്​ അഞ്ച്​ വർഷമായി.

42 കാരിയായ സുജിതക്ക്​ ആദ്യം ഒവേറിയൻ അർബുദമായിരുന്നു. ചികിത്സ നടത്തി ഒാവറി എടുത്തുമാറ്റിയെങ്കിലും വൈകാതെ ഗര്‍ഭപാത്രം കൂടി കളയേണ്ടിവന്നു. ഇപ്പോൾ അർബുദം വീണ്ടും കുടുംബത്തി​ന്​ മുന്നിൽ വില്ലനാകുകയാണ്​. അർബുദബാധ കാരണം വന്‍കുടലും ചെറുകുടലും കൂടിച്ചേര്‍ന്ന് ഒട്ടിപ്പോയതിനാല്‍ ആഹാരം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്​ സുജിത.

ട്യൂബുവഴി വെള്ളം മാത്രമാണ് ആശ്രയം. വെള്ളം കുടിച്ചാലും അല്‍പസമയം കഴിയുമ്പോള്‍ ഛര്‍ദിച്ചു പോകുകയും ചെയ്യും. അഞ്ചു ലക്ഷം രൂപ ചെലവുവരുന്ന ശസ്​ത്രക്രിയ ചെയ്താല്‍ മാത്രമേ സുജിതക്ക്​ സാധാരണ ജീവിതത്തിലേക്ക്​ മടങ്ങാനാകൂ. സുജിതയെ പരിചരിക്കേണ്ടതിനാൽ സ്വകാര്യ വാഹന വിതരണകടയില്‍ ഉണ്ടായിരുന്ന ജോലി സച്ചിന്​ ഉ​േപക്ഷിക്കേണ്ടിവന്നു.

ഇത്രയും കാലം കടം വാങ്ങിയും മറ്റുമാണ് ജീവിതം മുന്നോട്ടുപോയത്. നാട്ടുകാരുടെ സഹായത്താലാണ് ഇപ്പോള്‍ ദൈനംദിന കാര്യങ്ങള്‍ നടന്നുപോകുന്നത്. അഞ്ച്​ ലക്ഷം രൂപ കണ്ടെത്തുക സച്ചിൻരാജിനെ സംബന്ധിച്ച്​ അസാധ്യം.

വാര്‍ഡംഗം എസ്. ഓമനക്കുട്ടന്‍പിള്ള മുന്നിട്ട് സുജിത ചികിത്സാസഹായനിധി രൂപവത്​കരിച്ചിട്ടുണ്ട്. കരുണയുള്ള സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിൽ ശാസ്താംകോട്ട എസ്.ബി.ഐ ശാഖയില്‍ സച്ചിന്‍ രാജി​െൻറ പേരില്‍ 20272871795 എന്ന നമ്പരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.സി കോഡ് SBIN0070450. ഫോണ്‍ : 8593824395.

Tags:    
News Summary - sujitha and sachin seeks help for treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.