എഡ്വേർഡ്
Posted On
date_range Updated On
date_range ലൈംഗികാതിക്രമം: വ്യാപാരി പിടിയിൽ
ചവറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ വ്യാപാരി അറസ്റ്റിൽ. കോയിവിള സെന്‍റ് ആന്‍റണീസ് സ്കൂളിനു സമീപം കട നടത്തുന്ന പടിക്കൽ കിഴക്കതിൽ എഡ്വേർഡ് (70) ആണ് ചവറ തെക്കുംഭാഗം പൊലീസിന്‍റെ പിടിയിലായത്.
പെൺകുട്ടി കടയിലെത്തിയപ്പോൾ ഇയാൾ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ചവറ തെക്കുംഭാഗം എസ്.ഐമാരായ ഷാജിഗണേഷ്, ശങ്കരനാരായണൻ, എസ്.സി.പി.ഒ ഷക്കീല എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.