പന്മനയില്‍ ആളില്ലാത്ത വീട്ടില്‍നിന്ന്​ 18.5 പവന്‍ കവര്‍ന്നു

ച​വ​റ: ആ​ളി​ല്ലാ​ത്ത വീ​ട്ടി​ല്‍നി​ന്ന്​ 18.5 പ​വ​ന്‍ സ്വ​ര്‍ണം ക​വ​ര്‍ന്നു. പ​ന്മ​ന, ആ​ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ന്​ തെ​ക്ക്​ ശോ​ഭ ഭ​വ​ന​ത്തി​ല്‍ സോ​മ​ന്‍ പി​ള്ള​യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ര്‍ച്ച ന​ട​ന്ന​ത്.

ര​ണ്ടു ദി​വ​സം വീ​ട്ടി​ല്‍ ആ​ളി​ല്ലാ​ത്ത​തി​നാ​ല്‍ ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലാ​കാം മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് ക​രു​തു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ചു​റ്റു​മ​തി​ലും ഗേ​റ്റു​മു​ള്ള വീ​ടി​െൻറ ര​ണ്ടാം നി​ല​യി​ലെ അ​ല​മാ​ര​യി​ല്‍നി​ന്നാ​ണ് സ്വ​ര്‍ണം മോ​ഷ​ണം പോ​യ​ത്. അ​ടു​ക്ക​ള​വാ​തി​ല്‍ ത​ക​ര്‍ത്താ​ണ് മോ​ഷ്​​ടാ​ക്ക​ള്‍ വീ​ട്ടി​നു​ള്ളി​ല്‍ ക​യ​റി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​ല​മാ​ര​ക​ളെ​ല്ലാം ത​ക​ര്‍ത്ത നി​ല​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ വീ​ട്ടു​കാ​ര്‍ തി​രി​ച്ചെ​ത്തി​യ​േ​പ്പാ​ഴാ​ണ് മോ​ഷ​ണം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ച​വ​റ പൊ​ലീ​സ് കേ​സെ​ടു​ത്തു. ആ​ഗ​സ്​​റ്റ്​ അ​ഞ്ചി​ന് സ​മാ​ന​മാ​യ ക​വ​ര്‍ച്ച പ​ന്മ​ന മു​ഖം​മൂ​ടി ജ​ങ്​​ഷ​നി​ലെ വീ​ട്ടി​ലും ന​ട​ന്നി​രു​ന്നു. 

Tags:    
News Summary - robbed from an unoccupied house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.